'ഒറ്റ' അരങ്ങിലേക്ക്

Monday 05 January 2026 12:17 AM IST

മണ്ണാർക്കാട്: ലയൺസ് ക്ലബ്ബിന്റെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം സംഘടിപ്പിക്കുന്ന നാടകം 'ഒറ്റ' ഏഴിന് വൈകീട്ട് 6.30ന് കോടതിപ്പടി എം.പി ഓഡിറ്റോറിയത്തിൽ അരങ്ങേറും. എൻ.ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൺ കെ.സജ്ന മുഖ്യാതിഥിയാകും. താലൂക്കിലെ തിരഞ്ഞെടുക്കപ്പെട്ട പത്ത് സ്‌കൂളിലെ പ്ലസ് വൺ പ്ലസ്ടു വിദ്യാർഥികൾക്കുവേണ്ടി അന്നേദിവസം ഉച്ചയ്ക്ക് 1.30ന് ഈ നാടകത്തിന്റെ സൗജന്യ ഷോയും നടത്തുമെന്ന് ഭാരവാഹികളായ സാംസൺ, ഡോ. എസ്. ഷിബു എന്നിവർ അറിയിച്ചു. നാടകത്തിന്റെ ആസ്വാദനത്തെക്കുറിച്ചുള്ള ലേഖനമത്സരവും സംഘടിപ്പിക്കുന്നുണ്ട്. വിജയികൾക്ക് 2500, 1500,1000 രൂപ വീതം സമ്മാനവും നൽകും.