സ്വലാത്ത് സമ്മേളനം
Monday 05 January 2026 12:24 AM IST
മണ്ണാർക്കാട്: സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ അർഹരിലേക്കെത്തിക്കാൻ ജനപ്രതിനിധികൾ ജാഗ്രത പുലർത്തണമെന്ന് പുല്ലിശ്ശേരിയിൽ നടന്ന സ്വലാത്ത് സമ്മേളനം ആവശ്യപ്പെട്ടു. കേരള മുസ് ലിം ജമാഅത്ത് പുല്ലിശ്ശേരി യൂണിറ്റും സി.എം.വലിയുല്ലാഹി സുന്നി സെന്ററും സംയുക്തമായി നടത്തിയ പരിപാടിയിൽ അബ്ദുസ്സമദ് മായനാട് മുഖ്യപ്രഭാഷണം നടത്തി. കേരള മുസ്ലിം ജമാഅത്ത് മണ്ണാർക്കാട് സർക്കിൾ സെക്രട്ടറി ഇ.കെ. സുലൈമാൻ അധ്യക്ഷനായി. ഹാഫിസ് മുഹമ്മദ്, അബ്ദുൾസലാം ചേരിക്കപ്പാടം, സയ്യിദ് ശിഹാബുദ്ദീൻ കടലുണ്ടി, അബ്ദുൾ കരീം, മുഹമ്മദ് ബഷീർ, അബ്ദുസലാം, അബ്ദുസമദ് റഹ്മാനി സംസാരിച്ചു. ഒറ്റപ്പാലത്ത് നടക്കുന്ന കേരളയാത്ര സ്വീകരണസമ്മേളനം വിജയിപ്പിക്കാനും സമ്മേളനം ആവശ്യപ്പെട്ടു .