ഇരുചക്ര വിപണിയിൽ ഇ. വി ആവേശം
കൊച്ചി: പുതുവർഷത്തിൽ ഇരുചക്ര വിപണിയിൽ വൈദ്യുതി വാഹന മോഡലുകൾക്ക് വിൽപ്പന താത്പര്യമേറുന്നു. ഇതോടെ പ്രമുഖ കമ്പനികളെല്ലാം നിലവിലുള്ള മോഡലുകളുടെ പുതുക്കിയ പതിപ്പ് വിപണിയിൽ അവതരിപ്പിക്കുകയാണ്. റോയൽ എൻഫീൽഡ്. ബജാജ്. അൾട്രാവയലറ്റ്, യമഹ, ഏഥർ തുടങ്ങിയ മുൻനിര കമ്പനികളുടെ നവീകരിച്ച ഇ.വി ഇരുചക്ര വാഹനങ്ങൾ നടപ്പുവർഷം വിപണിയിലെത്തും. ഉയർന്ന ബാറ്ററി ശേഷി, അത്യാധുനിക സാങ്കേതികസൗകര്യങ്ങൾ, ചാജിംഗ് സംവിധാനങ്ങൾ തുടങ്ങിയവ ഉറപ്പാക്കിയാണ് പുതിയ മോഡലുകൾ എത്തുന്നത്.
റോയൽ എൻഫീൽഡ് ഫ്ളൈയിംഗ് ഫ്ളിയ സി.6
ഫ്ളൈയിംഗ് ഫ്ളിയ ബ്രാൻഡിൽ ലോകാേത്തര സൗകര്യങ്ങളുമായാണ് റോയൽ എൻഫീൽഡ് ഇതാദ്യമായി വൈദ്യുത വാഹന വിപണിയിലെത്തുന്നത്. ആദ്യ ഇ.വി വാഹന ബ്രാൻഡായാണ് സി.6 അവതരിപ്പിക്കുന്നത്. ഒന്നാം ലോക മഹായുദ്ധ കാലത്തെ ഫ്ളൈയിംഗ് ഫ്ളിയ മോഡലിൽ നിന്ന് പ്രചോദനം ഉൾകൊണ്ടാണ് പുതിയ വാഹനം രംഗത്തെത്തിക്കുന്നത്. നവീനമായ ഡിസൈനും ഗർഡർ ഫ്രന്റ് ഫ്രോക്‌സും വ്യത്യസ്ഥമായ ടാങ്കുമാണ് വാഹനത്തിന്റെ പ്രധാന ആകർഷണം.
പ്രതീക്ഷിക്കുന്ന വില
2.5 ലക്ഷം മുതൽ മൂന്ന് ലക്ഷം രൂപ വരെ
ബജാജ് ചേതക് ഇ.വി
ബജാജ് ചേതകിന്റെ ഇലക്ട്രിക് ടു വീലർ ഈ വർഷത്തിന്റെ തുടക്കത്തിൽ ഇന്ത്യൻ വിപണിയിലെത്തും. ഇടത്തരക്കാരുടെ വാഹന സങ്കൽപ്പങ്ങൾ പൂർണമായും പാലിക്കുന്ന ഇരു ചക്ര വാഹനമാകുമിത്. ഇന്ത്യൻ ഇടത്തരം കുടുംബങ്ങളിലെ പഴയ കാല ഓർമ്മകൾ പുതുക്കുന്ന ചേതക് അനുഭവം നിലനിറുത്തി മികച്ച വിൽപ്പന നേടാനാണ് ബജാജിന്റെ ശ്രമം. ഇന്ത്യൻ ഇലക്ട്രിക് ടു വീലർ വിപണിയിൽ ബജാജ് ചേതക് വിപ്ളവകരമായ മാറ്റങ്ങളുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വില
90,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ