ജനതാദൾ (എസ്) നേതൃയോഗം 10ന്
Monday 05 January 2026 12:00 AM IST
കൊച്ചി: ജനതാദൾ (എസ്) സംസ്ഥാന നേതൃയോഗം 10ന് 2.30ന് ഇടപ്പള്ളി വി.വി ടവർ ഹാളിൽ നടക്കും. ടി.എം. വർഗീസ് കോട്ടയം അദ്ധ്യക്ഷത വഹിക്കും. മന്ത്രി കെ. കൃഷ്ണൻകുട്ടി, മാത്യു ടി തോമസ് എം.എൽ.എ, ജോസ് തെറ്റയിൽ തുടങ്ങിയവർ ജനതാദൾ (എസ്) വിട്ട് ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ (ഐ.എസ്.ജെ.ഡി ) പാർട്ടി രൂപീകരിച്ചിരുന്നു. ഐ.എസ്.ജെ.ഡി ഇടതുമുന്നണിയുടെ ഭാഗമാണ്. ജനതാദൾ (എസ്) എൻ.ഡി.എ മുന്നണിയിലുമാണ്. ദേവഗൗഡയോടൊപ്പം നിൽക്കുന്ന വിവിധ ജില്ലകളിലെ നേതാക്കളുടെ യോഗമാണ് വിളിച്ചുകൂട്ടുന്നത്. 16ന് കൊച്ചിയിൽ നടക്കുന്ന ജനതാദൾ (എസ്) സംസ്ഥാന കൺവെൻഷനിൽ സംസ്ഥാന നേതാക്കളെ പ്രഖ്യാപിക്കുമെന്ന് കൺവീനർ എൻ.എസ്. കുമാർ അറിയിച്ചു.