ശിലാസ്ഥാപനം
Sunday 04 January 2026 11:22 PM IST
പന്തളം:തട്ടയിൽ 2711 പൊങ്ങലടി എൻ എസ് എസ് കരയോഗ മന്ദിരത്തിന്റെ ശിലാസ്ഥാപനം എൻ എസ് എസ് യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി നിർവഹിച്ചു. കരയോഗം പ്രസിഡന്റ് എം എസ് ശശിധരക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ആർ വിജയകുമാർ ,. എൻ എസ് എസ് പ്രതിനിധി സഭാംഗം എ കെ വിജയൻ, പന്തളം തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ജെ ശ്രീദേവി, വൈസ് പ്രസിഡന്റ് പി എസ് കൃഷ്ണകുമാർ, പഞ്ചായത്ത് മെമ്പർമാരായ വി പി ജയാദേവി, സാം ഡാനിയൽ, കരയോഗം വൈസ് പ്രസിഡന്റ് എസ് പ്രശാന്ത്കുമാർ, ട്രഷറർ പി ജി രാധാകൃഷ്ണപിള്ള എന്നിവർ പ്രസംഗിച്ചു.