അവധിക്കാല ക്യാമ്പ്
Sunday 04 January 2026 11:26 PM IST
പെരിങ്ങനാട് : തൃച്ചേന്ദമംഗലം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് അവധിക്കാല ക്യാമ്പ് ആരംഭിച്ചു. പ്രിൻസിപ്പൽ സുമിന കെ ജോർജ് പതാക ഉയർത്തി. എസ് പി സി പി ടി പ്രസിഡന്റ് സുമ നരേന്ദ്ര അദ്ധ്യക്ഷത വഹിച്ചു. പള്ളിക്കൽ ഗ്രാമപഞ്ചായത്ത് അംഗം കെ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് സതീഷ് ബാലൻ, സജി ജെയിംസ്, ഹെഡ്മാസ്റ്റർ ആർ രാജേഷ്, സിവിൽ പൊലീസ് ഓഫീസറായ വിജയ് ജി കൃഷ്ണൻ, അദ്ധ്യാപകരായ സിന്ധു മാധവൻ,എസ് അനിത, ജിജിമോൾ എം, മിനികുമാരിയമ്മ തുടങ്ങിയവർ സംസാരിച്ചു.