പന്തൽ കാൽനാട്ടും ഭൂമിപൂജയും

Sunday 04 January 2026 11:27 PM IST

കോഴഞ്ചേരി : അയിരൂർ- ചെറുകോൽപ്പുഴ ഹിന്ദുമത മഹാമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന 114 - ാമത് ഹിന്ദുമത പരിഷത്ത് ഫെബ്രുവരി 15 മുതൽ 22 വരെ പമ്പാ മണൽപ്പുറത്തെ ശ്രീവിദ്യാധിരാജ നഗറിൽ നടക്കും ഹിന്ദുമത പരിഷത്തിന് വേദിയാകുന്ന പന്തൽ നിർമ്മാണ കാൽനാട്ടു കർമ്മം ഇന്ന് രാവിലെ 10. നും 10.30 നും മദ്ധ്യേ ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ്‌ പി. എസ്. നായർ നിർവഹിക്കും വെളുപ്പിന് 5 മണിക്ക് ആചാര്യ സുനിൽ മഹാദേവന്റെ കാർമ്മികത്വത്തിൽ ഗണപതി ഹോമവും ഭൂമി പൂജയും നടക്കും.