ചിന്തൻ ബൈട്ടക്ക്
Sunday 04 January 2026 11:30 PM IST
ചെങ്ങന്നൂർ: രാജ്യത്ത് എൺപതു ശതമാനത്തിലധികം തൊഴിലാളികൾ പണിയെടുക്കുന്ന അസംഘടിത തൊഴിൽ മേഖലഇന്ന് വലിയ അവഗണന നേരിടുകയാണെന്നും ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തി അവരുടെ തൊഴിലിനും ജീവനും സംരക്ഷണം ഏർപ്പെടുത്താൻ സർക്കാർ തയ്യാറാകണമെന്നും ആലപ്പുഴ ജില്ലാ അസംഘടിത തൊഴിലാളിസംഘ് (ബിഎംഎസ്) ചിന്തൻ ബൈട്ടക്ക് ആവശ്യപ്പെട്ടു. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ സദാശിവൻ പിള്ള ഉദ്ഘാടനംചെയ്തു.. യൂണിയൻ ജില്ലാ പ്രസിഡന്റ് ജി ഗോപകുമാർ, ജനറൽ സെക്രട്ടറി സി ഗോപകുമാർ, ജില്ലാ ജോ സെക്രട്ടറി ബി ദിലീപ്, മധു കരിപ്പാലിൽ ദേവരാജൻ, വിനീത് തുടങ്ങിയവർ സംസാരിച്ചു