ഐ.ഐ.ടി ഗോരഖ്പൂർ വിജയികൾ

Monday 05 January 2026 12:06 AM IST

കരുനാഗപ്പള്ളി: അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിൽ നടന്ന ലോക പ്രശസ്ത പ്രോഗ്രാമിംഗ് മത്സരമായ ഇന്റർനാഷണൽ കോളേജിയേറ്റ് പ്രോഗ്രാമിംഗ് കോണ്ടസ്റ്റിൽ ഐ.ഐ.ടി ഗോരഖ്പൂർ ഒന്നാം സ്ഥാനം നേടി. ഐ.ഐ.ടി റൂർക്കി, ഐ.ഐ.ടി ഡൽഹി എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി. ഉദ്ഘാടന ചടങ്ങിൽ ഐ.സി.പി.സി ഗ്ലോബൽ ഫൗണ്ടേഷൻ ഡെവലപ്പ്മെന്റ് ഡയറക്ടർ വെറോണിക്ക സോബോലേവാ, ജെറ്റ് ബ്രെയിൻ ഡെവലപ്പ്മെന്റ് അഡ്വക്കേറ്റ് ജൈദിത്യ കേമാനി, ഡോ. രാജൻ, ഡോ. പ്രേമ നെടുങ്ങാടി എന്നിവർ സംസാരിച്ചു. അമൃത വിശ്വവിദ്യാപീഠം രജിസ്ട്രാർ ഡോ. പി.അജിത്ത് കുമാർ, ബ്രഹ്മചാരി വിശ്വനാഥാമൃത ചൈതന്യ, ഡോ. പ്രേമ നെടുങ്ങാടി എന്നിവർ ക്യാഷ് അവാർഡും മെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. 1970ൽ ആരംഭിച്ച പ്രോഗ്രാമിംഗ് കോണ്ടെസ്റ്റ് ഏറ്റവും പഴക്കം ചെന്ന മത്സരമാണ്.