കൂടുതൽ സീറ്റിന് അർഹത: ലീഗ്

Monday 05 January 2026 12:09 AM IST

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ നിലവിലെ സീറ്റുകൾ നില നിറുത്തുമെന്നും സീറ്റുകൾ വച്ചുമാറാനുള്ള നീക്കമില്ലെന്നും മുസ്ലിംലീഗ് സംസ്ഥാന അദ്ധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

അർഹതപ്പെട്ട സീറ്റുകൾ മുസ്ലിംലീഗിന് വേണ്ടി വരും. ലീഗ് നേരത്തെ തന്നെ മത്സരിക്കുന്ന സീറ്റുകളുണ്ട്. തദ്ദേശ ഫലം കൂടി കണക്കാക്കുമ്പോൾ ലീഗിന് കൂടുതൽ സീറ്റിൽ മത്സരിക്കാൻ അർഹതയുണ്ട്. കോൺഗ്രസ് അത് ഉൾക്കൊള്ളുമെന്നാണ് പ്രതീക്ഷ. ഗുരുവായൂർ, തിരുവമ്പാടി, കുന്ദമംഗലം, പേരാമ്പ്ര സീറ്റുകളൊന്നും വച്ചു മാറില്ല. നിലവിലെ സീറ്റുകൾ നിലനിറുത്താനാണ് ആഗ്രഹിക്കുന്നത്. അർഹതപ്പെട്ട സീറ്റുകളിലേക്ക് കൂടി ആവശ്യമുന്നയിക്കും.