കവിതാ സമാഹാരം പ്രകാശനം
തൊടിയൂർ: ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി തൊടിയൂർ സ്വദേശി വിശ്വസ്മയ് അജിLDത്കുമാർ രചിച്ച 'എക്കോസ് ഫ്രം എഫാർ: അൻ ആന്തോളജി ' എന്ന ഇംഗ്ലീഷ് കവിതാ സമാഹാരം തിരുവനന്തപുരത്ത് നടക്കുന്ന നിയമസഭ പുസ്തകോത്സവത്തിൽ 7ന് പ്രകാശനം ചെയ്യും. 15 കവിതകളുടെ സമാഹാരമാണ് പുസ്തകം. തേവലക്കര ഹോളി ട്രിനിറ്റി ആംഗ്ലോ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ വിശ്വസ്മയ് തൊടിയൂർ മുഴങ്ങോടി ഗായത്രി മന്ദിരത്തിൽ ഫ്രൊഫഷണൽ ഫോട്ടോഗ്രാഫർ എസ്. അജിത്ത്കുമാറിന്റെയും പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥയായ അരുന്ധതി ഗായത്രിയുടെയും മകളാണ്. കൊല്ലം എസ്.എൻ കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവിയായി വിരമിച്ച ടി.ജി.അജയകുമാറാണ് അവതാരിക എഴുതിയിട്ടുള്ളത്. സൈകതം ബുക്സാണ് പ്രസാധകർ.