യു​ദ്ധ​സ്​മാ​ര​ക സ​മർ​പ്പ​ണം

Monday 05 January 2026 12:14 AM IST

ചാ​ത്ത​ന്നൂർ: കേ​ര​ള സ്റ്റേ​റ്റ് എ​ക്‌​സ് സർ​വീ​സ​സ് ലീ​ഗ് (കെ.എ​സ്.ഇ.എ​സ്.എൽ) ചാ​ത്ത​ന്നൂർ യൂ​ണി​റ്റി​ന്റെ ആ​ഭി​മു​ഖ്യ​ത്തിൽ ചാ​ത്ത​ന്നൂർ ഗ​വ. വൊ​ക്കേ​ഷ​ണൽ ആൻഡ് ഹ​യർ സെ​ക്കൻഡ​റി സ്​കൂൾ അ​ങ്ക​ണ​ത്തിൽ നിർ​മ്മി​ച്ച യു​ദ്ധ​സ്​മാ​ര​ക സ​മർ​പ്പ​ണ​വും പൊ​തു​സ​മ്മേ​ള​ന​വും 7ന് വൈ​കി​ട്ട് 3.30ന് സ്​കൂ​ളിൽ ന​ട​ക്കും. എൻ.സി.സി കൊ​ല്ലം ഗ്രൂ​പ്പ്​ ക​മാ​ൻഡർ ബ്രി​ഗേ​ഡി​യർ കെ.ലോ​ഗ​നാ​ഥൻ യു​ദ്ധ​സ്​മാ​ര​കം സ​മർ​പ്പ​ണം ന​ട​ത്തും. ജി.എ​സ്.ജ​യ​ലാൽ എം.എൽ.എ ഉ​ദ്​ഘാ​ട​നം ചെ​യ്യും. ല​ഫ്​ടനന്റ് കേ​ണൽ വി.സു​നിൽ​കു​മാർ സി വാർ മെ​മ്മോ​റി​യൽ വി​ശ​ദീ​ക​ര​ണം ന​ട​ത്തും. ചാ​ത്ത​ന്നൂർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡന്റ്​ ഒ.മ​ഹേ​ശ്വ​രി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്​ അം​ഗം അ​ഡ്വ. ആർ.ദി​ലീ​പ്​കു​മാർ എ​ന്നി​വർ ആ​ശം​സ​കൾ അർ​പ്പി​ക്കും. കേ​ര​ള സ്റ്റേ​റ്റ് എ​ക്‌​സ് സർ​വ്വീ​സ​സ് ലീ​ഗ് യൂ​ണി​റ്റ് പ്ര​സി​ഡന്റ്​ ഡി. ഗീ​വർ​ഗീ​സ്, സെ​ക്ര​ട്ട​റി കെ.സു​ഗു​ണൻ, ട്ര​ഷ​റർ ജോൺ​തോം​സൺ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.