ഡിജിറ്റൽ കൂട്ടുകാർ പദ്ധതി

Monday 05 January 2026 12:15 AM IST

​കൊല്ലം: സമൂഹത്തിൽ വളർന്നുവരുന്ന ഡിജിറ്റൽ വിടവ് നികത്തുക എന്ന ലക്ഷ്യത്തോടെ നീരാവിൽ എസ്.എൻ.ഡി.പി.വൈ എച്ച്.എസ്.എസിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ് എസ്.എഫ്.യു 67 നടപ്പാക്കുന്ന ‘ഡിജിറ്റൽ കൂട്ടുകാർ’ പദ്ധതിക്ക് തുടക്കമായി. സ്കൂളിലെ എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പിനോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങ് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ​ആധുനിക കാലഘട്ടത്തിൽ ഡിജിറ്റൽ സാക്ഷരത എന്നത് അത്യന്താപേക്ഷിതമാണെന്ന് മന്ത്രി പറഞ്ഞു. പുതിയ സാങ്കേതികവിദ്യകൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനും സൈബർ സുരക്ഷയെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ഇത്തരം വിദ്യാർത്ഥി കൂട്ടായ്മകൾ മാതൃകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.