പ്രതിപക്ഷ നേതാവിനെതിരെയുള്ള നീക്കം രാഷ്ട്രീയ പകപോക്കൽ: പി.കെ.കുഞ്ഞാലിക്കുട്ടി
Monday 05 January 2026 12:16 AM IST
മലപ്പുറം: പുനർജനി കേസിൽ പ്രതിപക്ഷ നേതാവിനെതിരെയുള്ള നീക്കം രാഷ്ട്രീയ പകപോക്കലാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. യു.ഡി.എഫ് പ്രതിപക്ഷ നേതാവിനൊപ്പം ഒറ്റക്കെട്ടായി നിൽക്കും. വേണ്ടിയിരുന്നില്ലെന്ന് ഇപ്പോൾ തന്നെ ഭരണപക്ഷത്തിന് തോന്നിയിട്ടുണ്ട്. സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരമുണ്ട്. സർക്കാർ ചെയ്യുന്നത് മണ്ടത്തരമാണ്. ശബരിമല ചർച്ച മറയ്ക്കാനാണ് നീക്കമെങ്കിൽ നടക്കില്ല. പ്രതിപക്ഷ നേതാവിന് തിളക്കം കൂടുകയാണ് ചെയ്യുകയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.