അബുദാബിയിൽ വാഹനാപകടം: മൂന്നു മലയാളി കുട്ടികൾക്കും ജോലിക്കാരിക്കും ദാരുണാന്ത്യം

Monday 05 January 2026 1:16 AM IST

കൊണ്ടോട്ടി : അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ മൂന്നു കുട്ടികൾക്കും വീട്ടുജോലിക്കാരിക്കും ദാരുണാന്ത്യം. മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി പുളിയക്കോട് സ്വദേശി മലയൻ അബ്ദുൽ ലത്തീഫിന്റെ മക്കളായ അഷാസ് (14), അമ്മാർ (12), അയാഷ് (5), വീട്ടുജോലിക്കാരി പൊന്നാനി ചമ്രവട്ടം സ്വദേശിനി ബുഷ്‌റ എന്നിവരാണ് മരിച്ചത്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അബ്ദുൽ ലത്തീഫ്, ഭാര്യ ഷെരീഫ, ഇവരുടെ മറ്റ് രണ്ട് മക്കൾ എന്നിവർ അബുദാബിയിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ശനിയാഴ്ച വൈകിട്ട് അബുദാബിയിൽ നിന്ന് അൽ ഐനിലേക്കുള്ള യാത്രയ്ക്കിടെ ആയിരുന്നു അപകടം.വർഷങ്ങളായി അബുദാബിയിൽ ബിസിനസ് നടത്തുകയായിരുന്നു ലത്തീഫും കുടുംബവും.