വിജിലൻസ് റിപ്പോർട്ട് എം.വി ഗോവിന്ദൻ വായിച്ച് പഠിക്കട്ടെ: വി.ഡി സതീശൻ

Monday 05 January 2026 12:20 AM IST

സുൽത്താൻ ബത്തേരി : തിരഞ്ഞെടുപ്പ് ആസന്നമായതോടെയാണ് പുനർജനി വീണ്ടും കുത്തിപ്പൊക്കി കൊണ്ടുവരുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഒരു കൊല്ലം മുമ്പുള്ള റിപ്പോർട്ടാണ്. ഇതിൽ വാസ്തവമില്ലെന്നും നിലനിൽക്കുന്നതല്ലെന്നും പറഞ്ഞ് വിജിലൻസ് ഒഴിവാക്കിയതാണ്. വിജിലൻസ് റിപ്പോർട്ട് എം.വി ഗോവിന്ദനൊന്ന് വായിച്ച് പഠിക്കട്ടെയെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. സുൽത്താൻ ബത്തേരിയിൽ കെ.പി.സി.സി ലക്ഷ്യ ലീഡേഴ്സ് മീറ്റിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം.

നനഞ്ഞ ഓലപ്പടക്കം:

കെ.മുരളിധരൻ പുനർജനി വിഷയം കഥയില്ലായ്മയെന്ന് പറഞ്ഞ് നേരത്തെ തന്നെ ഒഴിവാക്കിയതാണെന്ന്

മുൻ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളിധരൻ. തിരഞ്ഞെടുപ്പ് അടുത്തതോടെ വീണ്ടും പുറത്തെടുത്തിട്ടത് രാഷ്ട്രീയ സ്റ്റണ്ട് മാത്രമാണ്. നനഞ്ഞ ഓലപ്പടക്കമാണ്.