അരുന്ധതി റോയിക്ക് മലയാറ്റൂർ ഫൗണ്ടേഷന്റെ പുരസ്‌കാരം

Monday 05 January 2026 12:56 AM IST

തിരുവനന്തപുരം: പെരുമ്പടവം ശ്രീധരൻ അദ്ധ്യക്ഷനായ മലയാറ്റൂർ ഫൗണ്ടേഷന്റെ പ്രഥമ സമഗ്ര സംഭാവന പുരസ്‌കാരം പ്രശസ്ത എഴുത്തുകാരിയും ബുക്കർ പ്രൈസ് ജേതാവുമായ അരുന്ധതി റോയിക്ക്. 50,000രൂപയും ബി.ഡി. ദത്തൻ രൂപകൽപന ചെയ്ത ശില്പവും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്‌കാരം തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ നൽകും.

സാഹിത്യ നിരൂപകൻ ഡോ. വി.രാജകൃഷ്ണൻ ചെയർമാനും ചിത്രകാരൻ ബി.ഡി. ദത്തൻ,പരിസ്ഥിതി പ്രവർത്തകൻ സി.റഹിം, മലയാറ്റൂർ ഫൗണ്ടേഷൻ സെക്രട്ടറി പി. ആർ. ശ്രീകുമാർ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡ് നിർണയിച്ചത്.