കൊച്ചുവേലായുധന് വീട് കെെമാറി എം.വി.ഗോവിന്ദൻ
പുള്ള്: കേന്ദ്രമന്ത്രി സുരേഷ് ഗോപി വീട് നിർമ്മാണത്തിനുള്ള അഭ്യർത്ഥന നിരസിച്ച കൊച്ചവേലായുധന് സി.പി.എം നിർമ്മിച്ചു നൽകിയ വീട് സംസ്ഥാന സെക്രട്ടറി എം.വിഗോവിന്ദൻ കൈമാറി. കൊച്ചുവേലായുധനും ഭാര്യ സരോജിനിയും ചേർന്ന് താക്കോൽ ഏറ്റുവാങ്ങി. തുടർന്ന് പുള്ളിൽ സംഘടിപ്പിച്ച ആത്മാഭിമാന സദസ് എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൾഖാദർ അദ്ധ്യക്ഷനായി. ചേർപ്പ് ഏരിയ സെക്രട്ടറി എ.എസ്.ദിനകരൻ, പി.ആർ.വർഗീസ്, കെ.കെ.അനിൽ, കെ.എസ്‌മോഹൻദാസ്, പി.ചന്ദ്രൻ, സെബി ജോസഫ്, വി.ആർ.ബിജു തുടങ്ങിയവർ സംസാരിച്ചു.
2024 സെപ്തംബർ 12നാണ് തെങ്ങ് വീണ് തകർന്ന വീട് അറ്റകുറ്റപണി നടത്തുന്നതിന് സഹായമഭ്യർത്ഥിച്ച് കലുങ്ക് സംവാദത്തിനെത്തിയ സുരേഷ് ഗോപിയെ പുള്ളിലെ തായാട്ട് കൊച്ചുവേലായുധൻ സമീപിച്ചത്. എന്നാൽ, അപേക്ഷ സ്വീകരിക്കാതെ മടക്കി അയച്ചു. തുടർന്നാണ് നാട്ടുകാരുടെയും ചേർപ്പ് ഏരിയയിലെ പാർട്ടി അംഗങ്ങളുടെയും സഹായത്തോടെ 11.5 ലക്ഷം രൂപ ചെലവഴിച്ച് വീട് നിർമ്മിച്ചത്.