91 മത് ചെങ്ങരൂർ കൺവൻഷൻ ആരംഭിച്ചു
Monday 05 January 2026 1:15 AM IST
മല്ലപ്പള്ളി:ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയുടെ 91 മത് ചെങ്ങരൂർ കൺവൻഷൻ ആരംഭിച്ചുഡോ. ഗീവർഗീസ് മാർ ബർന്നബാസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യ്തു.ജനുവരി 11 ന് അവസാനിക്കും. എല്ലാദിവസവും വൈകിട്ട് 5.30ന് സന്ധ്യാ നമസ്‌കാരം, 6.30 ന് ഗാന ശുശ്രൂഷ, വൈകിട്ട് 7 ന് വചന ശുശ്രൂഷ ഫാ. ബ്രിൻസ് അലക്‌സ് മാത്യൂസ്, ഫാ. ഡോ. ബോബി ജോസ് കട്ടിക്കാട്, ഫാ. ജോൺ ടി. വർഗീസ്, ഫാ. എബി ഫിലിപ്, മെർലിൻ ടി. മാത്യു, ഫാ. തോമസ് രാജു എന്നിവർ വിവിധ ദിവസങ്ങളിൽ പ്രസംഗിക്കും.ജനുവരി 11ന് വൈകിട്ട് 7 ന് ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത സമാപനസന്ദേശം നൽകും.ജനുവരി 9ന് 10ന് ധ്യാനയോഗത്തിൽ ഫാ. യൂഹാനോൻ ജോൺ പ്രസംഗിക്കും.