ഗൈനക്കോളജിസ്റ്റുകളുടെ വാർഷികസമ്മേളനം
Monday 05 January 2026 1:16 AM IST
തിരുവനന്തപുരം : റോയൽ കോളേജ് ഓഫ് ഒബ്സ്റ്റട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റിന്റെ കേരള ചാപ്റ്ററിൻെറ ആദ്യ വാർഷിക സമ്മേളനം ഹോട്ടൽ ഹയാത്ത് റീജൻസിയിൽ നടന്നു.250 പ്രതിനിധികൾ പങ്കെടുത്തു.റോയൽ കോളേജ് ഓഫ് ഒബ്സ്റ്റട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റുകളുടെ അഖിലേന്ത്യാ ചെയർപേഴ്സൺ ഡോ.ഉമാ റാം ഉദ്ഘാടനം ചെയ്തു.ഡോ.വി.പി.പൈലി മുഖ്യ പ്രഭാഷണം നടത്തി.യു.കെയിൽ നിന്നുള്ള ഫീറ്റൽ മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോ.ശ്രീവിദ്യ,ഡോ.സുരേഷ് എന്നിവർ മുഖ്യാഥിതികളായി.ഡോ.ഷമീമ,ഡോ.സുഭാഷ് മല്യ,ഡോ.അജിത്.എസ് എന്നിവർ സംസാരിച്ചു.കേരള ചാപ്റ്റർ പ്രസിഡന്റ് ഡോ.ഷീല ബാലകൃഷ്ണൻ സ്വാഗതവും ഡോ.രശ്മി നന്ദിയും പറഞ്ഞു.ഡോ.വിനു ബാലകൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ ഹിസ്റ്ററോസ്‌കോപ്പി വർക്‌ഷോപ്പായിരുന്നു സമ്മേളനത്തിന്റെ മുഖ്യ ആകർഷണം.