തുല്യതാ പ്രവേശനോത്സവം സംഘടിപ്പിച്ചു

Monday 05 January 2026 5:07 AM IST
തുല്യതാ പ്രവേശനോത്സവം നഗരസഭ ചെയർപേഴ്സൺ അഡ്വ. റിനിഷ റഫീഖ് ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: മലപ്പുറം മുൻസിപ്പൽ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ തുല്യതാ പ്രവേശനോത്സവം സംഘടിപ്പിച്ചു. കോട്ടപ്പടി ഗവ. ബോയ്സ് ഹയർസെക്കന്ററി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി നഗരസഭ ചെയർപേഴ്സൺ അഡ്വ. റിനിഷ റഫീഖ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ജിതേഷ് ജി അനിൽ അദ്ധ്യക്ഷത വഹിച്ചു. സാക്ഷരത മിഷൻ അസിസ്റ്റന്റ് ഡയറക്ടർ ലിജോ.പി.ജോർജ്ജ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭ കൗൺസിലർമാരായ കെ. യമുന, സബ്ന അവൂഞ്ഞിപ്പുറത്ത്, മുൻ കൗൺസിലർ അബ്ദുൾ ഹക്കീം, ജില്ലാ സാക്ഷരതാമിഷൻ കോ-ഓർഡിനേറ്റർ പി.വി. ശാസ്തപ്രസാദ്, നഗരസഭ സെക്രട്ടറി കെ. സുധീർ, ജില്ലാ സാക്ഷരതാമിഷൻ ഓഫീസ് സ്റ്റാഫ് കെ. മൊയ്തീൻ കുട്ടി, അദ്ധ്യാപകരായ ജെയിംസ് മാസ്റ്റർ, റസാഖ് മാസ്റ്റർ, സെന്റർ കോ-ഓർഡിനേറ്റർമാരായ പി. അജിതകുമാരി, വി. ഹേമലത, ഐ.സി. സലീന, പ്രേരക് കെ. റസീന, ക്ലാസ് ലീഡർമാരായ പി.വി. ഹിദായത്തുള്ള, സി. ഫിറോസ്, അമീർഖാൻ, തൻസീലുറഹ്മാൻ, മർവഫാരിഷ്, എൻ.കെ. ഹസീന, പത്താംതരം, ഹയർസെക്കണ്ടറി തുല്യതാ പഠിതാക്കളും പ്രവേശനോത്സവത്തിൽ പങ്കെടുത്തു.