കെ.എസ്.ടി.എ മലപ്പുറം ജില്ലാ സമ്മേളനം: വനിതാ സംഗമവും പ്രതിഭാ വന്ദനവും സംഘടിപ്പിച്ചു

Monday 05 January 2026 5:09 AM IST

മലപ്പുറം: കേരള സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (ഗടഠഅ) 35ാമത് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വനിതാ സംഗമവും സാവിത്രി ഭായ് ഫുലെ അനുസ്മരണവും സംഘടിപ്പിച്ചു. മലപ്പുറം ജി.ജി.എച്ച്.എസ്.എസിൽ വെച്ച് നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അധ്യാപകരായ ജനപ്രതിനിധികളെ ആദരിക്കുകയും ചെയ്തു.

പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഗായത്രി സംഗമം ഉദ്ഘാടനം ചെയ്തു. അധ്യാപക ലോകത്തെ സ്ത്രീശക്തിയുടെ പ്രാധാന്യത്തെക്കുറിച്ചും സാമൂഹിക മാറ്റത്തിൽ അധ്യാപകർക്കുള്ള പങ്കിനെക്കുറിച്ചും അവർ സംസാരിച്ചു. കെ.എസ്.ടി.എ ജില്ലാ പ്രസിഡന്റ് അജിത് ലൂക്ക് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ഇന്ത്യയിലെ ആദ്യത്തെ വനിതാ അധ്യാപികയായ സാവിത്രി ഭായ് ഫുലെയുടെ അനുസ്മരണവും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കുള്ള ആദരവും ടഠഎക മഹിളാ സബ്കമ്മിറ്റി കൺവീനർ സ. ബദറുന്നിസ ടീച്ചർ നിർവഹിച്ചു.

ചടങ്ങിൽ കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീജ സി. ടി., സി. ഷക്കീല, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ. വിശ്വംഭരൻ, ആർ. പി ബാബുരാജ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. മഹിളാ കൺവീനർ അനൂപ കെ. സ്വാഗതവും ജില്ലാ എക്സിക്യൂട്ടീവ് അംഗം ജിഷ നന്ദിയും രേഖപ്പെടുത്തി.