മകളുടെ പിറന്നാളിനെത്തി,​ കൈയിൽ തൊടാൻ ശ്രമിച്ച കുട്ടി ആരാധകരോട് ദേഷ്യപ്പെട്ട് രോഹിത് ശ‌‌‌‌ർമ; വീഡിയോ

Monday 05 January 2026 10:41 AM IST

മുംബയ്: കൈപിടിക്കാൻ ശ്രമിച്ച കുട്ടി ആരാധകർക്ക് നേരെ ക്ഷുഭിതനായി ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ. ഇന്നലെ ജാംനഗറിൽ നിന്നും മുംബയിലേക്ക് മകൾ സമൈറയുടെ പിറന്നാൾ ആഘോഷിക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം. കാറിലിരിക്കുകയായിരുന്ന രോഹിത് ഗ്ലാസ് താഴ്ത്തി ആരാധകർക്ക് ഹസ്തദാനം നൽകുന്നതിനിടെ രണ്ട് കുട്ടികൾ എത്തുകയും താരത്തിന്റെ കൈയിൽ കയറി പിടിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണംവിട്ട താരം ദേഷ്യത്താേടെ കുട്ടികൾക്ക് നേരെ കൈചൂണ്ടി സംസാരിച്ചു.

ആദ്യം ഒരാൾക്ക് കൈ കൊടുത്തപ്പോൾ അതിനു പിന്നാലെ ഓരോരുത്തരും സംയമനം പാലിക്കാതെ അടുത്തെതതിയതാണ് താരത്തെ ചൊടിപ്പിച്ചത്. താക്കീത് നൽകിയ ഉടൻ തന്നെ കാറിന്റെ ഗ്ലാസ് ഉയർത്തി അവിടെ നിന്നും താരം മടങ്ങി. ഇതിന്റെ വീഡിയോ സോഷ്യൽ മീ‌ഡിയയിൽ വൈറലാണ്.

11ന് നടക്കാനിരിക്കുന്ന ന്യൂസിലൻഡ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് രോഹിത്. കായികക്ഷമത നിലനിർത്തുന്നതിനായി ആഭ്യന്തര ക്രിക്കറ്റിൽ സജീവമായി അദ്ദേഹം കളിക്കുന്നുണ്ട്. മുംബയ്ക്കു വേണ്ടി കളിച്ച മത്സരത്തിൽ സിക്കിമിനു വേണ്ടി സെ‌‌‌ഞ്ച്വറി കുറിച്ചിരുന്നു. ടെസ്റ്റ്,​ ട്വന്റി-20 മത്സരങ്ങളിൽ നിന്നും വിരമിച്ച രോഹിത് ശർമ നിലവിൽ ഇന്ത്യയുടെ ഏകദിന മത്സരങ്ങളിൽ മാത്രമാണ് കളിക്കുന്നത്.