തോക്കുകൾ തിരികെവേണമെന്ന് നാട്ടുകാർ, കാരണം നാട്ടി‌ൻപുറത്തെ‌ ഈ ജീവിയുടെയടക്കം സാന്നിദ്ധ്യം

Monday 05 January 2026 1:55 PM IST

കാളികാവ്: സംസ്ഥാനത്ത് മാവോവാദി ഭീഷണിയൊഴിഞ്ഞ സാഹചര്യത്തിൽ പിടിച്ചു വച്ച തോക്കുകൾ തിരിച്ചു നൽകണമെന്ന് ആവശ്യമുയർന്നു. ലൈസൻസ് പുതുക്കുന്നതിനു നാലു വർഷം മുമ്പ് തിരിച്ചേൽപ്പിച്ച തോക്കുകളാണ് ഇപ്പോഴും തിരികെ നൽകാതെ പിടിച്ചു വച്ചിരിക്കുന്നത്.

മലയോര മേഖലയിൽ മാവോവാദി ഭീഷണി നില നിൽക്കുന്നതാണ് തോക്ക് തിരിച്ചു കൊടുക്കുന്നതിന് തടസ്സമായി പറഞ്ഞിരുന്നത്. എന്നാൽ കേരളത്തിൽ നിലവിൽ മാവോവാദി ഭീഷണി നിലനിൽക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര സുരക്ഷാ വിഭാഗം വെളിപ്പെടുത്തിയിട്ടുണ്ട്. തുടർന്ന് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ബൂത്തുകൾക്കുള്ള പ്രത്യേക സുരക്ഷ പോലും ഉപേക്ഷിച്ചിരുന്നു.

നിലവിൽ മലയോര മേഖലയിൽ നൂറോളം തോക്കുകൾ പിടിച്ചു വച്ചതായാണ് കണക്ക്. മലയോര മേഖലയിൽ കടുവയടക്കമുള്ള വന്യജീവികളുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ കർഷകരുടെ ജീവൻരക്ഷയ്ക്ക് മുൻഗണന നൽകണമെന്ന് കർഷകർ ആവശ്യപ്പെട്ടു.