ചാരിറ്റബിൾ ട്രസ്റ്റ് ഉദ്‌ഘാടനം
Tuesday 06 January 2026 12:29 AM IST
കുന്ദമംഗലം: സീഡ്‌സ് എജുക്കേഷണൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റ് പി.ടി.എ റഹീം എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. പഠനത്തിൽ മികവ് പുലർത്തുന്ന കുട്ടികളെ ഉന്നത വിദ്യാഭ്യാസ രംഗത്തേക്കു ഉയർത്തി കൊണ്ട് വരിക, മത്സരപരീക്ഷകളില്‍ ആവശ്യമായ മാനസികസാമ്പത്തിക പിന്തുണ നൽകുക എന്നീ ലക്ഷ്യങ്ങളാണ് ട്രസ്റ്റ് മുന്നോട്ട് വെക്കുന്നത്. പ്രൊഫ. അബ്ദുൽ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. സി.കെ ഫസീല സീഡ്സ് വെബ്സൈറ്റ് പ്രകാശനം ചെയ്തു. എന്‍.ഐ.ടി പ്രൊഫ. കെ.എ അബ്ദുൽ നസീർ മുഖ്യ പ്രഭാഷണം നടത്തി. വി അനിൽകുമാർ, എം ബാബുമോൻ, കെ.പി വസന്തരാജ്, പി.കെ ബാപ്പുഹാജി, അദീം യൂസഫ്, സുബൈർ, എ അബ്ദുൽ ഗഫൂർ പ്രസംഗിച്ചു.