പുസ്തക പ്രകാശനം 9 ന്

Tuesday 06 January 2026 12:32 AM IST
ആർ.ജെ സജിത്തിന്റെ 'അഫ്രാജ് – സ്വാതന്ത്ര്യത്തിന്റെ ശബ്ദം പുസ്തകത്തിന്റെ കവർ പേജ് എഴുത്തുകാരനും മാദ്ധ്യമപ്രവർത്തകനും മായ എ സജീവൻ പ്രകാശനം ചെയ്യുന്നു. സമീപം ആർ.ജെ സജിത്ത്‌

കോഴക്കോട് : പ്രവാസി സംഘടന പ്രവർത്തകനും എഴുത്തുകാരനുമായ ആർ.ജെ സജിത്തിന്റെ 'അഫ്രാജ് – സ്വാതന്ത്ര്യത്തിന്റെ ശബ്ദം' ഒമ്പതിന് വൈകുന്നേരം 6 ന് ഹോട്ടൽ അളകാപുരിയിൽ നടക്കുന്ന ചടങ്ങിൽ മുൻ ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള പ്രകാശനം ചെയ്യും. കവി പി.പി. ശ്രീധരൻ ഉണ്ണി പുസ്തകം ഏറ്റുവാങ്ങും. സാഹിത്യകാരൻ യു.കെ. കുമാരൻ പുസ്തകം പരിചയപ്പെടുത്തും. എ.സജീവൻ പുസ്തകത്തിന്റെ കവർ പേജ് പ്രകാശനം ചെയ്തു. വേദ പബ്ലക്കേഷൻസ് ആണ് പ്രസാധകർ. വാർത്താ സമ്മേളനത്തിൽ ആർ.ജെ സജിത്ത്, നെല്ലയോട്ട് ബഷീർ, ഷാബു പ്രസാദ് എന്നിവർ പങ്കെടുത്തു.