മനശക്തി പതിപ്പ് പ്രകാശനം
Tuesday 06 January 2026 12:36 AM IST
കോഴിക്കോട്: പൊതുപ്രവർത്തകൻ എന്നതിനപ്പുറം ഒരു കൃഷിക്കാരൻ കൂടിയായതുകൊണ്ടാണ് തൻ്റെ ഓരോ ദിനങ്ങളും അതിരാവിലെ തന്നെ ഊർജ്ജദായകമായി മാറുന്നതെന്ന് മേയർ ഒ സദാശിവൻ. എനർജൈസേഴ്സ് ഹബ്ബ് കൂട്ടായ്മയുടെയും ജനശബ്ദത്തിൻ്റെ മനശക്തി പതിപ്പ് പ്രകാശനത്തിൻ്റെയും ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എനെർജൈസേർസ് ഹബ്ബ് ചെയർമാൻ സൈനുദ്ദീൻ മാറഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. ലൈറ്റ് സർക്കിൾ ലോഗോ പ്രകാശനവും മേയർ നിർവഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മില്ലിമോഹൻ മുഖ്യഥിതിയായി. കെ.കെ നവാസ് സന്ദേശം നല്കി. ഡോ. സി.കെ. റാശീദ്, എം. സിബ്ഗത്തുല്ല, എ.പി. കുഞ്ഞാമു, മോയിൻ പാറമ്മൽ, എൻ.കെ. അബ്ദുൾ അസീസ്, മുഹമ്മദ് ഹനീഫ, ഫൈസൽ ഫറോക്ക് എന്നിവർ പ്രസംഗിച്ചു