നടീൽ ഉത്സവം നടത്തി

Tuesday 06 January 2026 12:47 AM IST
കീഴ്പയ്യൂർ പാടശേഖരത്തിൽ നടന്ന നടീൽ ഉത്സവം മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.നിബിത ഉദ്ഘാടനം ചെയ്യുന്നു

മേപ്പയ്യൂർ: കരുവോട് ചിറയുടെ ഭാഗമായ കീഴ്‌പയ്യൂർ പാടശേഖത്തിൽ ജനപ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ നടീൽ ഉത്സവം നടത്തി ,മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.നിബിത ഞാറു നട്ട് ഉദ്ഘാടനം ചെയ്തു. പാടശേഖര സമിതി പ്രസിഡൻ്റ് പുറക്കൽ സൂപ്പി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ പി.സി ഷീബ, ബ്ലോക്ക് മെമ്പർ ദീപ കേളോത്ത്, ഗ്രാമപഞ്ചായത്ത് അംഗം ഇല്ലത്ത് അബ്ദുറഹിമാൻ, കൃഷി ഓഫീസർ ഡോ: എ.ആർ അപർണ്ണ, പാടശേഖര സമിതി ഭാരവാഹികളായ എടയിലാട്ട് ഉണ്ണികൃഷ്ണൻ, പുറക്കൽ അബ്ദുള്ള, ടി.രവീന്ദ്രൻ, പി.ലീല, വി.കെ രാജൻ, ടി.ഒ മോഹനൻ, സി.കെ ഇന്ദിര എന്നിവർ പ്രസംഗിച്ചു.