മുൻഷി ഹരി അന്തരിച്ചു,​ വിട പറഞ്ഞത് മുൻഷി പരമ്പരയിലൂടെ ശ്രദ്ധേയനായ നടൻ

Monday 05 January 2026 7:56 PM IST

തിരുവനന്തപുരം : ഏഷ്യാനെറ്റ് ന്യൂസിലെ മുൻഷി പരമ്പരയിലൂടെ പ്രശസ്തനായ മുൻഷി ഹരി എന്ന,​ എൻ.എസ്. ഹരീന്ദ്രകുമാർ അന്തരിച്ചു. 52 വയസായിരുന്നു. ഒരു യാത്ര കഴിഞ്ഞ് ഇലിപ്പോട്ടുള്ള വീട്ടിലേക്ക് നടന്നുപോകവെ റോഡരികിൽ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

മുൻഷി പരമ്പരയിലെ മൊട്ട എന്ന കഥാപാത്രമാണ് ഹരീന്ദ്രകുമാറിനെ പ്രശസ്തനാക്കിയത്. ഈ കഥാപാത്രത്തിന് വേണ്ടി 18 വർഷത്തോളം അദ്ദേഹം തല മുണ്ഡനം ചെയ്തിരുന്നു. രാഷ്ട്രപതിയുടെ അവാർഡ് ഉൾപ്പെടെ കരസ്ഥമാക്കിയിട്ടുണ്ട്. തിരുവനന്തപുരത്തെ സാംസ്കാരിക രംഗത്തും സജീവ സാന്നിദ്ധ്യമായിരുന്നു ഹരി.