പരിശീലന പരിപാടി
Tuesday 06 January 2026 1:39 AM IST
ചിറ്റൂർ: നവകേരളം സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാം കർമ്മസേനാംഗങ്ങൾക്കുള്ള ദ്വിദിന പരിശീലനം നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്നു. പൊൽപ്പുള്ളി, നല്ലേപ്പിള്ളി, കൊഴിഞ്ഞാമ്പാറ, എരുത്തേമ്പതി പഞ്ചായത്തുകളിലെ കർമ്മ സേനാംഗങ്ങൾക്കുള്ള പരിശീലനമാണ് ആദ്യ ബാച്ചിൽ നടന്നത്. ഇതിന്റെ തുടർച്ചയായി ജനുവരി 31 വരെ ഗൃഹ സന്ദർശന പരിപാടി നടക്കും. നിയോജകമണ്ഡലം ചാർജ് ഓഫീസർ എസ്.മഹേഷ് കുമാർ, റിസോഴ്സ് പേഴ്സൺസുമാരായ വൈ.കെ.കല്യാണ കൃഷ്ണൻ, ബി.എം.മുസ്തഫ, മരിയ ലിയോനാർഡ്, സി.ആർ നാരായണ മൂർത്തി, എൻ.സുബ്രഹ്മണ്യൻ, കുഞ്ഞുകുഞ്ഞ്, ജയദേവൻ, സിമി,സിൽന തുടങ്ങിയവർ പങ്കെടുത്തു.