അപേക്ഷ ക്ഷണിച്ചു

Tuesday 06 January 2026 1:41 AM IST
application

പാലക്കാട്: സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ മിൽമയുമായി സഹകരിച്ച് നടപ്പിലാക്കുന്ന പുതിയ സ്വയംതൊഴിൽ പദ്ധതിയിലേക്ക് അപേക്ഷിക്കാം. പട്ടികജാതിപട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട തൊഴിൽരഹിതരായ യുവാക്കൾക്ക് 'മിൽമ ഷോപ്പി' അല്ലെങ്കിൽ 'മിൽമ പാർലറുകൾ' ആരംഭിക്കുന്നതിന് അപേക്ഷിക്കാം. 18നും 60നും മധ്യേ പ്രായമുള്ള, സംരംഭകത്വ ഗുണമുള്ള വ്യക്തികളായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് കോർപ്പറേഷൻ നിബന്ധനകൾക്ക് വിധേയമായി വായ്പ അനുവദിക്കും. അഞ്ച് വർഷമാണ് വായ്പയുടെ തിരിച്ചടവ് കാലാവധി. താല്പര്യമുള്ളവർ പാലക്കാട് മേട്ടുപ്പാളയം സ്ട്രീറ്റിലുള്ള കോർപ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 04912544411, 9400068509.