അനുപം മിശ്രയ്ക്ക് ഫാക്ട് സി.എം.ഡി ചുമതല
Tuesday 06 January 2026 12:54 AM IST
കളമശേരി: കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിന്റെ(ഫാക്‌ട്) ആക്‌ടിംഗ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായി(സി.എം.ഡി) അനുപം മിശ്രയെ നിയമിച്ചു. കേന്ദ്ര രാസവളം രാസവസ്തു ഡെപ്യൂട്ടി സെക്രട്ടറി മനോജ് കുമാറാണ് ഇന്നലെ ഉത്തരവിറക്കിയത്. മൂന്നു മാസത്തേക്കാണ് നിയമനം. ഫാക്ടിന്റെ മാർക്കറ്റിംഗ് ഡയറക്ടറായ അനുപം മിശ്ര മാർച്ചിൽ വിരമിക്കാനിരിക്കെയാണ് താൽക്കാലിക നിയമനം.
ഫിനാൻസ് ഡയറക്ടർ എസ്. ശക്തി മണിയെ സ്ഥിരം സി.എം.ഡി നിയമനത്തിനായി പി. ഇ.എസ്.ബി തിരഞ്ഞെടുത്തെങ്കിലും നിയമന ഉത്തരവ് വൈകുന്നതാണ് കാരണം.