അയ്യനെപ്പോലും വെറുതെ വിടുന്നില്ലല്ലോ! ശങ്കരദാസിന്റെ ഹർജിയിൽ ഇടപെടാതെ സുപ്രീംകോടതി

Tuesday 06 January 2026 1:13 AM IST

ദേ​വ​സ്വം​ ​ബോ​ർ​ഡ് ​മു​ൻ​ ​പ്ര​സി​ഡ​ന്റും​ ​ദേ​വ​സ്വം​ ​ക​മ്മി​ഷ​ണ​റു​മാ​യി​രു​ന്ന​ ​എ​ൻ.​വാ​സു​വി​നെ കോടതിയി.ൽ ഹാജരാക്കാൻ എത്തിച്ചപ്പോൾ

ന്യൂഡൽഹി: ഭഗവാനെ പോലും വെറുതെ വിടുന്നില്ലല്ലോയെന്ന് സുപ്രീംകോടതി. ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് കെ.പി. ശങ്കരദാസ് നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതി ഇങ്ങനെ ആശങ്കപ്പെട്ടത്. ശബരിമലയിൽ വൻക്രമക്കേടുകൾ നടന്നിരിക്കുന്നുവെന്ന് ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത,​ സതീഷ് ചന്ദ്ര ശ‌ർമ്മ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. കേരള ഹൈക്കോടതി നടത്തിയ പ്രതികൂല പരാമർശങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ടാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസ് ഹർജി നൽകിയത്. കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെ താൻ കക്ഷി പോലുമല്ലാത്ത വിഷയത്തിൽ ഹൈക്കോടതി പരാമർശം നടത്തിയെന്നാണ് ശങ്കരദാസിന്റെ പരാതി.

ബോർഡ് മുൻ അംഗങ്ങളായ ശങ്കരദാസ്, എൻ. വിജയകുമാർ എന്നിവരിലേക്ക് എന്തുകൊണ്ടാണ് അന്വേഷണം നീളാത്തതെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. ബോർഡിന്റെ മിനിട്ട്സിൽ ഒപ്പിട്ട ശങ്കർദാസിന് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഹർജിയിൽ ഇടപെടില്ലെന്ന് പരമോന്നത കോടതി കർക്കശ നിലപാടെടുത്തതോടെ ശങ്കരദാസിന്റെ അഭിഭാഷകർ ഹർജി പിൻവലിച്ചു. പ്രായാധിക്യവും ആരോഗ്യപ്രശ്‌നങ്ങളും ശങ്കരദാസ് ചൂണ്ടിക്കാണിച്ചു. മുൻകൂർ ജാമ്യത്തിനായി ശങ്കരദാസ് ഹർജി സമ‌ർപ്പിച്ചാൽ കീഴ്ക്കോടതികൾ മെരിറ്റിൽ കേൾക്കണമെന്ന് സുപ്രീംകോടതി കൂട്ടിച്ചേർത്തു.

 വാ​സു​വി​ന്റെ​ ​റി​മാ​ൻ​ഡ് ​നീ​ട്ടി

​ശ​ബ​രി​മ​ല​ ​ശ്രീ​കോ​വി​ലി​ലെ​ ​ക​ട്ടി​ള​പ്പാ​ളി​യി​ലെ​ ​സ്വ​ർ​ണം​ ​അ​പ​ഹ​രി​ച്ച​ ​കേ​സി​ൽ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​മു​ൻ​ ​പ്ര​സി​ഡ​ന്റും​ ​ദേ​വ​സ്വം​ ​ക​മ്മി​ഷ​ണ​റു​മാ​യി​രു​ന്ന​ ​എ​ൻ.​വാ​സു​വി​ന്റെ​ ​ജു​ഡീ​ഷ്യ​ൽ​ ​ക​സ്റ്റ​ഡി​ 14​ ​ദി​വ​സ​ത്തേ​ക്ക് ​നീ​ട്ടി.​ ​കൊ​ല്ലം​ ​വി​ജി​ല​ൻ​സ് ​കോ​ട​തി​ ​ജ​ഡ്ജി​ ​ഡോ.​ ​സി.​എ​സ്.​മോ​ഹി​താ​ണ് ​വാ​സു​വി​നെ​ 19​ ​വ​രെ​ ​ജു​ഡീ​ഷ്യ​ൽ​ ​ക​സ്റ്റ​ഡി​യി​ൽ​ ​വി​ട്ട​ത്.​ ​ഇ​ന്ന​ലെ​ ​വാ​സു​വി​നെ​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​യി​രു​ന്നു. ജാ​മ്യം​ ​ന​ൽ​കി​യാ​ൽ​ ​തെ​ളി​വു​ക​ൾ​ ​ന​ശി​പ്പി​ക്കു​മെ​ന്നും​ ​അ​ന്വേ​ഷ​ണം​ ​പു​രോ​ഗ​മി​ക്കു​ന്ന​തേ​യു​ള്ളു​വെ​ന്നും​ ​എ​സ്.​ഐ.​ടി​ ​കോ​ട​തി​യി​ൽ​ ​അ​റി​യി​ച്ചു.​ ​വാ​സു​വി​ന്റെ​ ​ആ​രോ​ഗ്യ​ ​പ്ര​ശ്ന​ങ്ങ​ൾ​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​ചൂ​ണ്ടി​ക്കാ​ട്ടി​യെ​ങ്കി​ലും​ ​കോ​ട​തി​ ​പ​രി​ഗ​ണി​ച്ചി​ല്ല.

 ശ​ങ്ക​ര​ദാ​സ് ​മു​ൻ​കൂർ ജാ​മ്യാ​പേ​ക്ഷ​ ​ന​ൽ​കി ദേ​വ​സ്വം​ ​ബോ​ർ​ഡ് ​മു​ൻ​ ​അം​ഗം​ ​കെ.​പി.​ശ​ങ്ക​ര​ദാ​സ് ​മു​ൻ​കൂ​ർ​ ​ജ്യാ​മ്യാ​പേ​ക്ഷ​യു​മാ​യി​ ​കൊ​ല്ലം​ ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ഷ​ൻ​സ് ​കോ​ട​തി​യെ​ ​സ​മീ​പി​ച്ചു.​ ​അ​പേ​ക്ഷ​ ​ഇ​ന്ന് ​പ​രി​ഗ​ണി​ച്ചേ​ക്കും.​ ​കേ​സ് ​അ​ന്വേ​ഷി​ക്കു​ന്ന​ ​എ​സ്.​ഐ.​ടി​യി​ൽ​ ​നി​ന്ന് ​കോ​ട​തി​ ​റി​പ്പോ​ർ​ട്ട് ​തേ​ടി​യേ​ക്കും.​ ​ആ​രോ​ഗ്യ​ ​പ്ര​ശ്ന​ങ്ങ​ൾ​ ​ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ​മു​ൻ​കൂ​ർ​ ​ജാ​മ്യാ​പേ​ക്ഷ.​ ​ശ​ബ​രി​മ​ല​ ​സ്വ​ർ​ണാ​പ​ഹ​ര​ണ​ ​കേ​സു​ക​ളു​ടെ​ ​ന​ട​പ​ടി​ക​ൾ​ ​കൊ​ല്ലം​ ​വി​ജി​ല​ൻ​സ് ​കോ​ട​തി​യി​ലാ​ണെ​ങ്കി​ലും​ ​മു​ൻ​കൂ​ർ​ ​ജാ​മ്യ​ ​ഹ​ർ​ജി​ ​ആ​ദ്യം​ ​പ​രി​ഗ​ണി​ക്കാ​നു​ള്ള​ ​അ​ധി​കാ​രം​ ​സെ​ഷ​ൻ​സ് ​കോ​ട​തി​ക്കും​ ​ഹൈ​ക്കോ​ട​തി​ക്കു​മാ​ണ്.