പി.എൻ. പ്രസന്നകുമാർ സ്മാരക പുരസ്‌കാരം

Tuesday 06 January 2026 1:15 AM IST

കൊ​ച്ചി​:​ ​കേ​ര​ള​ ​പ​ത്ര​പ്ര​വ​ർ​ത്ത​ക​ ​യൂ​ണി​യ​ൻ​ ​മു​ൻ​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റും​ ​വീ​ക്ഷ​ണം​ ​ചീ​ഫ് ​ഡെ​പ്യൂ​ട്ടി​ ​എ​ഡി​റ്റ​റു​മാ​യി​രു​ന്ന​ ​പി.​എ​ൻ.​ ​പ്ര​സ​ന്ന​കു​മാ​റി​ന്റെ​ ​സ്മ​ര​ണാ​ർ​ത്ഥം​ ​മു​തി​ർ​ന്ന​ ​പ​ത്ര​പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി​ ​എ​റ​ണാ​കു​ളം​ ​പ്ര​സ് ​ക്ല​ബ്ബും​ ​പി.​എ​ൻ.​ ​പ്ര​സ​ന്ന​കു​മാ​ർ​ ​ഫൗ​ണ്ടേ​ഷ​നും​ ​സം​യു​ക്ത​മാ​യി​ ​ഏ​ർ​പ്പെ​ടു​ത്തി​യ​ ​പ്ര​ഥ​മ​ ​പു​ര​സ്‌​കാ​രം​ ​മ​ല​യാ​ള​ ​മ​നോ​ര​മ​ ​മു​ൻ​ ​എ​ഡി​റ്റോ​റി​യ​ൽ​ ​ഡ​യ​റ​ക്ട​ർ​ ​തോ​മ​സ് ​ജേ​ക്ക​ബി​ന് ​ന​ൽ​കും.​പു​ര​സ്‌​കാ​രം​ 9​ന് ​വൈ​കി​ട്ട് 5​ന് ​ഭാ​ര​ത് ​ടൂ​റി​സ്റ്റ് ​ഹോ​മി​ൽ​ ​ന​ട​ക്കു​ന്ന​ ​ച​ട​ങ്ങി​ൽ​ ​പ​ശ്ചി​മ​ ​ബം​ഗാ​ൾ​ ​ഗ​വ​ർ​ണ​ർ​ ​ഡോ.​സി.​ ​വി.​ ​ആ​ന​ന്ദ​ ​ബോ​സ് ​സ​മ്മാ​നി​ക്കു​മെ​ന്ന് ​ജൂ​റി​ ​ചെ​യ​ർ​മാ​ൻ​ ​ര​വി​ ​കു​റ്റി​ക്കാ​ട്,​ ​കൊ​ച്ചി​ ​ഡെ​പ്യൂ​ട്ടി​ ​മേ​യ​ർ​ ​ദീ​പ​ക് ​ജോ​യ്,​ ​പ്ര​സ്‌​ക്ല​ബ്ബ് ​പ്ര​സി​ഡ​ന്റ് ​ആ​ർ.​ഗോ​പ​കു​മാ​ർ,​ ​സെ​ക്ര​ട്ട​റി​ ​എം.​ ​ഷ​ജി​ൽ​ ​കു​മാ​ർ,​ ​ടി.​ബി.​ ​ജ​ഗ​ദീ​ഷ് ​കു​മാ​ർ​ ​എ​ന്നി​വ​ർ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​റി​യി​ച്ചു.