ലോട്ടറി വകുപ്പ് മാപ്പ് പറയണം

Tuesday 06 January 2026 2:17 AM IST

കൊ​ച്ചി​:​ ​ലോ​ട്ട​റി​ ​ടി​ക്ക​റ്റി​ൽ​ ​ഹൈ​ന്ദ​വ​ ​വി​ശ്വാ​സ​ങ്ങ​ളെ​ ​അ​പ​മാ​നി​ക്കു​ന്ന​വി​ധം​ ​രേ​ഖാ​ചി​ത്രം​ ​ആ​ലേ​ഖ​നം​ ​ചെ​യ്ത​ ​സ​‌​‌​ർ​ക്കാ​ർ​ ​ന​ട​പ​ടി​ ​അ​ങ്ങേ​യ​റ്റം​ ​അ​പ​ല​പ​നീ​യ​വും​ ​പ്ര​തി​ഷേ​ധാ​ർ​ഹ​വു​മാ​ണെ​ന്ന് ​യോ​ഗ​ക്ഷേ​മ​സ​ഭ​ ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​ ​പി​ൻ.​എ​ൻ.​ഡി.​ ​ന​മ്പൂ​തി​രി,​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​പി.​എ​ൻ.​ ​ദാ​മോ​ദ​ര​ൻ​ ​ന​മ്പൂ​തി​രി​ ​എ​ന്നി​വ​ർ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ആ​വി​ഷ്കാ​ര​ ​സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ​ ​പേ​രി​ൽ​ ​ഹി​ന്ദു​ ​സ​മൂ​ഹ​ത്തോ​ട് ​നെ​റി​കേ​ട് ​കാ​ണി​ക്കു​ന്ന​ത് ​ന്യാ​യീ​ക​രി​ക്കാ​നാ​വി​ല്ല.​ ​സ​ഹി​ഷ്ണു​ത​ ​ഹി​ന്ദു​ ​സ​മൂ​ഹ​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​മാ​ണ്.​ ​എ​ന്ന് ​ക​രു​തി​ ​ഇ​ത്ത​രം​ ​അ​വ​ഹേ​ള​ന​ങ്ങ​ൾ​ ​തു​ട​ർ​ന്നാ​ൽ​ ​ക​ണ്ടു​നി​ൽ​ക്കാ​നു​മാ​കി​ല്ല.​ ​ലോ​ട്ട​റി​ ​വ​കു​പ്പി​ന് ​മേ​ൽ​ ​സ​ർ​ക്കാ​രി​ന് ​നി​യ​ന്ത്ര​ണം​ ​ഉ​ണ്ടെ​ങ്കി​ൽ​ ​ഹൈ​ന്ദ​വ​ ​നി​ന്ദ​ ​കാ​ട്ടി​യ​വ​ർ​ക്കെ​തി​രെ​ ​ന​ട​പ​ടി​ ​എ​ടു​ക്കണം. ​പൊ​തു​സ​മൂ​ഹ​ത്തോ​ട് ​മാ​പ്പു​പ​റ​യണം.