ലെൻസ്‌ഫെഡ് ജില്ലാ സമ്മേളനം
Tuesday 06 January 2026 1:19 AM IST
കൊച്ചി: എൻജിനീയർമാരുടെയും സൂപ്പർവൈസർമാരുടെയും സംഘടനയായ ലൈസൻസ്ഡ് എൻജിനിയേഴ്‌സ് ആൻഡ് സൂപ്പർവൈസേഴ്‌സ് ഫെഡറേഷന്റെ (ലെൻസ്‌ഫെഡ്) 14-ാമത് ജില്ലാ സമ്മേളനം നാളെയും മറ്റന്നാളുമായി തൃപ്പൂണിത്തുറ സിയോൺ ഓഡിറ്റോറിയത്തിൽ നടക്കും. വൈകിട്ട് 5ന് സിയോൺ ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതു സമ്മേളനം കെ. ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്യും. ലെൻസ്‌ഫെഡ് ജില്ലാ പ്രസിഡന്റ് കെ.എസ്. അനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം.പി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി ചെയർമാൻ പി.എൽ. ബാബു, ലെൻസ്‌ഫെഡ് സംസ്ഥാന പ്രസിഡന്റ് സി.എസ്. വിനോദ്കുമാർ എന്നിവർ മുഖ്യാതിഥികളായിരിക്കും. ലെൻസ്‌ഫെഡ് സംസ്ഥാന സെക്രട്ടറി ജിതിൻ സുധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. 8ന് രാവിലെ 10ന് പ്രതിനിധി സമ്മേളനം കൊച്ചി മേയർ വി.കെ. മിനിമോൾ ഉദ്ഘാടനം ചെയ്യും.