'റെൻഡർ 2026 ഡിസൈൻ ഫെസ്റ്റിവൽ' ഫെബ്രുവരി 4 മുതൽ 7 വരെ

Tuesday 06 January 2026 2:21 AM IST

കൊ​ച്ചി​:​ ​തേ​വ​ര​ ​സേ​ക്ര​ഡ് ​ഹാ​ർ​ട്ട് ​കോ​ളേ​ജി​ലെ​ ​ഡി​സൈ​ൻ​ ​ഡി​പ്പാ​ർ​ട്‌​മെ​ന്റി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഫെ​ബ്രു​വ​രി​ 4​മു​ത​ൽ​ 7​ ​വ​രെ​ ​കേ​ര​ള​ത്തി​ലെ​ ​ആ​ദ്യ​ത്തെ​ ​ഡി​സൈ​ന​ർ​ ​ഫെ​സ്റ്റ് ​'​റെ​ൻ​ഡ​ർ​ 2026​ ​ഡി​സൈ​ൻ​ ​ഫെ​സ്റ്റി​വ​ൽ​'​ ​സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ​എ​സ്.​എ​ച്ച്.​ ​സ്കൂ​ൾ​ ​ഒ​ഫ് ​ക​മ്യൂ​ണി​ക്കേ​ഷ​ൻ​ ​ഡ​യ​റ​ക്ട​ർ​ ​ബാ​ബു​ ​ജോ​സ​ഫ് ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​റി​യി​ച്ചു. ഡി​സൈ​ൻ,​ ​പ​ര​സ്യം,​ ​സൃ​ഷ്ടി​പ​ര​മാ​യ​ ​മേ​ഖ​ല​ക​ൾ,​ ​അ​ക്കാ​ഡ​മി​ക് ​രം​ഗം,​ ​വ്യ​വ​സാ​യ​ ​മേ​ഖ​ല,​ ​പൊ​തു​ജ​നം​ ​എ​ന്നി​വ​യെ​ ​ഒ​രേ​ ​വേ​ദി​യി​ൽ​ ​ഒ​ന്നി​പ്പി​ക്കു​ന്ന​ ​കേ​ര​ള​ത്തി​ന്റെ​ ​ആ​ദ്യ​ത്തെ​ ​വ​ലി​യ​ ​ഡി​സൈ​ന​ർ​ ​ഫെ​സ്റ്റാ​കും​ ​ഇ​ത്. ഡി​സൈ​ൻ​ ​എ​ക്‌​സി​ബി​ഷ​നു​ക​ൾ,​ ​പ​ര​സ്യ​–​ഡി​സൈ​ൻ​ ​കോ​ൺ​ക്ലേ​വ്,​ ​ക്രി​യേ​റ്റീ​വ് ​ഷോ​കേ​സ്,​ ​വാ​ഹ​ന​ ​പ്ര​ദ​ർ​ശ​നം,​ ​ഫു​ഡ് ​ഫെ​സ്റ്റി​വ​ൽ,​ ​ഫ്‌​ലീ​ ​മാ​ർ​ക്ക​റ്റ്,​ ​വ​ർ​ക്ക്‌​ഷോ​പ്പു​ക​ൾ,​ ​ഫാ​ഷ​ൻ​ ​ഷോ,​ ​സാം​സ്‌​കാ​രി​ക​ ​പ​രി​പാ​ടി​ക​ൾ,​ ​മ്യൂ​സി​ക് ​കോ​ൺ​സ​ർ​ട്ട് ​എ​ന്നി​വ​യും​ ​ഫെ​സ്റ്റി​ൽ​ ​ഉ​ൾ​പ്പെ​ടും.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ,​ ​യു​വ​ജ​ന​ങ്ങ​ൾ,​ ​പ്രൊ​ഫ​ഷ​ണ​ലു​ക​ൾ, പ്രമുഖ പരസ്യ ഏജൻസികൾ, ബ്രാൻഡിംഗ് സ്ഥാപനങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. .​ ​കോ​ളേ​ജി​നെ​ ​ഒ​രു​ ​മു​ൻ​നി​ര​ ​അ​ക്കാ​ഡ​മി​ക്–​ഇ​ൻ​ഡ​സ്ട്രി​ ​ഹ​ബ്ബാ​യി​ ​സ്ഥാ​പി​ക്കു​ന്ന​തി​ലേ​ക്കു​ള്ള​ ​വ​ലി​യ​ ​ചു​വ​ടു​വെ​പ്പാ​ണി​തെ​ന്ന് ​ എ​സ്.​എ​ച്ച് ​സ്‌​കൂ​ൾ​ ​ഒ​ഫ് ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​ ​ഡെ​പ്യൂ​ട്ടി​ ​ഡ​യ​റ​ക്ട​ർ​ ​ഫാ.​പി.​ടി.​ ​ആ​ന്റ​ണി,​ ​അ​സി​സ്റ്റ​ന്റ് ​പ്രൊ​ഫ​സ​ർ​ ​ശേ​ഖ​ർ​ ​പ​ങ്ക​ജാ​ക്ഷ​ൻ,​ ​ആ​ർ.​ ​അ​ഭി​ഷേ​ക്,​ ​അ​നീ​ഷ് ​കൃ​ഷ്ണ,​സു​രേ​ഷ് ​ബാ​ബു​ ​പ​ട്ടാ​മ്പി​ ​എ​ന്നി​വ​ർ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​ പറഞ്ഞു.