ഏത് അന്വേഷണവുമാകാം: മണപ്പാട്ട് ഫൗണ്ടേഷൻ

Tuesday 06 January 2026 12:00 AM IST

കൊച്ചി: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായി മണപ്പാട്ട് ഫൗണ്ടേഷൻ സി.ഇ.ഒ അമീർ അഹമ്മദ് വ്യക്തമാക്കി. സി.ബി.ഐ ഉൾപ്പെടെ ഏത് ഏജൻസിയും വരട്ടെ. ഭയക്കേണ്ടതായ ഒന്നും ഫൗണ്ടേഷൻ ചെയ്തിട്ടില്ല. 20,000 പൗണ്ടാണ് ഫൗണ്ടേഷന്റെ അക്കൗണ്ടിൽ വന്നത്. വി.ഡി. സതീശനെ മുൻപരിചയമില്ല. താൻ വ്യവസായിയും റീഎൻജിനിയറിംഗ് സ്‌പെഷ്യലിസ്റ്റുമായതിനാലാണ് സതീശൻ സുഹൃത്തു വഴി ബന്ധപ്പെട്ടത്. പ്രളയ ബാധിതരെ സഹായിക്കണമെന്ന് ആവശ്യപ്പെട്ടു. പ്രൊഫഷണലായി ഇടപെട്ടാൽ മതിയെന്നു പറഞ്ഞതിനാൽ പദ്ധതി ഏറ്റെടുക്കുകയായിരുന്നു. പുനർജനി പദ്ധതിക്കായി ഉണ്ടാക്കിയ സംഘടനയല്ല മണപ്പാട്ട് ഫൗണ്ടേഷൻ. വിദേശപണം സ്വീകരിക്കാൻ അനുമതിയുള്ള 1993ൽ രജിസ്റ്റർ ചെയ്ത ഏജൻസിയാണ്. കേരളത്തിന് മാതൃകയാകേണ്ട പദ്ധതിയെ മോശമാക്കുന്നത് സങ്കടകരമാണ്. സാമൂഹ്യപ്രതിബദ്ധത കൊണ്ടാണ് ഇത്തരം പദ്ധതികൾ ഏറ്റെടുക്കുന്നത്.