ഹാൻടെക്സ് വാർഷിക പൊതുയോഗം
കൊച്ചി: ഹാൻടെക്സിലെ അഡ്മിനിസ്ട്രേറ്റീവ് ഭരണം സ്ഥാപനത്തെ മുച്ചൂടും മുടിപ്പിക്കുകയാണെന്ന് കേരള കൈത്തറി തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ.ജി. സുബോധൻ പറഞ്ഞു. 53-ാമത് ഹാൻടെക്സ് വാർഷിക പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തുണിത്തരങ്ങൾ വാങ്ങിയ ഇനത്തിലും തൊഴിലാളികളുടെ കൂലിയായും പ്രാഥമിക സഹകരണ കൈത്തറി സംഘങ്ങൾക്കും നെയ്ത്തു തൊഴിലാളികൾക്കും കൊടുത്തുതീർക്കാനുള്ള 50കോടി രൂപ വർഷങ്ങളായി കുടിശികയാണ്. നയപരമായ ഒരു തീരുമാനവും എടുക്കുവാൻ അധികാരമില്ലാത്ത അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയാണ് നിയമവിരുദ്ധമായ ഇത്തരം നടപടികൾ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.