ഡോ. സജി ഉതുപ്പാന് മലയാളി രത്ന പുരസ്കാരം

Tuesday 06 January 2026 1:27 AM IST

അരയൻകാവ്: ഒമാനിലെ സാമൂഹിക പ്രവർത്തകനായ എറണാകുളം അരയൻ കാവ് സ്വദേശി ഡോ. സജി ഉതുപ്പാന് ഗ്ലോബൽ മലയാളി രത്ന പുരസ്കാരം ലഭിച്ചു. ഉന്നത വിദ്യാഭ്യാസ കൗൺസിൽ മുൻ വൈസ് ചെയർമാനും ഇന്ത്യൻ അംബാസിഡറുമായിരുന്ന ടി.പി. ശ്രീനിവാസനിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. കൊച്ചി ക്രൗൺപ്ലാസയിൽ നടന്ന മലയാളി ഫെസ്റ്റിവലിൽ ആണ് പുരസ്ക്കാര ദാന ചടങ്ങ് നടന്നത്. അരയൻകാവ് തോട്ടറ വെട്ടിക്കാലിൽ കുടുബാംഗമാണ്. ഒമാൻ കോളേജ് ഒഫ് ഹെൽത്ത് സയൻസിലെ സീനിയർ ഇംഗ്ലീഷ് ലക്ചറർ ആണ്. ഭാര്യ: സോജി കുര്യൻ (സീനിയർ സ്റ്റാഫ് നേഴ്സ്, സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ) ഒമ്പതാം ക്ലാസ് വിദ്യാർഥി മറിയം ലിയാനയാണ് ഏകമകൾ.