മാദ്ധ്യമ പുരസ്‌കാരം:എൻട്രികൾ ക്ഷണിച്ചു

Tuesday 06 January 2026 12:14 AM IST

തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകയായ ശോഭാ ശേഖറിന്റെ സ്മരണാർത്ഥം ശോഭാ ശേഖർ മെമ്മോറിയൽ ഫാമിലി ട്രസ്റ്റ്,തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ സഹകരണത്തോടെ ഏർപ്പെടുത്തിയ മാദ്ധ്യമ പുരസ്‌കാരത്തിന് എൻട്രികൾ ക്ഷണിച്ചു.സാമൂഹിക പ്രതിബദ്ധത,സ്ത്രീ ശാക്തീകരണം,ശിശുക്ഷേമം,ഭിന്നശേഷി ക്ഷേമം എന്നിവയിലേതെങ്കിലും പ്രമേയമാക്കി സ്ത്രീകൾ സംവിധാനം ചെയ്ത ടെലിവിഷൻ പരിപാടികളും വാർത്താ പരമ്പരകളുമാണ് പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. 25,001 രൂപയും പ്രശസ്തിപത്രവുമാണ് ജേതാവിന് ലഭിക്കുക. വിവരങ്ങൾക്ക്:0471-2331642, 2080371