ഇന്നലെ ദർശനം നടത്തിയത് 77887 ഭക്തർ
Monday 05 January 2026 11:19 PM IST
ശബരിമല : മകരവിളക്ക് മഹോത്സവത്തിന് ശബരിമല നട തുറന്ന ഏഴാം ദിവസമായ ഇന്നലെ 77887 ഭക്തരാണ് ദർശനം നടത്തിയത്. അർദ്ധരാത്രി പന്ത്രണ്ട് മുതൽ വൈകിട്ട് ഏഴുമണി വരെയുള്ള കണക്കാണിത്. ജനുവരി 14നാണ് മകര വിളക്ക്. വരും ദിവസങ്ങളിൽ തിരക്ക് വർദ്ധിക്കുമെന്നാണ് വിലയിരുത്തൽ. ഇതിന് അനുസരിച്ചുള്ള ക്രമീകരണങ്ങൾ ഒരുക്കുന്നുണ്ട്.