എ.ടി.എം കൗണ്ടർ

Monday 05 January 2026 11:23 PM IST

കോന്നി: കൊക്കാത്തോട്ടിൽ എ.ടി.എം കൗണ്ടർ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ രണ്ട് വാർഡുകളിൽ ഉൾപ്പെടുന്ന വനാന്തര ഗ്രാമമായ കൊക്കാത്തോട്ടിൽ 500 ഓളം കുടുംബങ്ങളാണ് താമസിക്കുന്നത്. പ്രദേശത്ത് എടിഎം കൗണ്ടർ ഇല്ലാത്തതിനാൽ ജനങ്ങൾ കിലോമീറ്ററുകൾ സഞ്ചരിച്ച് കോന്നിയിലും അരുവാപ്പുലം അക്കരക്കാലപടിയിലുമുള്ള എടിഎം കൗണ്ടറുകളിലാണ് പണം ഇടപാടുകൾ നടത്താൻ എത്തുന്നത്. ഒരേക്കർ, എസ്എൻഡിപി ജംഗ്ഷൻ, നെല്ലിക്കപാറ, നീരാമക്കുളം, അപ്പൂപ്പൻതോട്, കാട്ടാത്തി, കോട്ടാംപാറ തുടങ്ങിയ പ്രദേശങ്ങളിലുള്ളവരെല്ലാം ബാങ്കിംഗ് സേവനങ്ങൾക്ക് താലൂക്ക് ആസ്ഥാനമായ കോന്നിയിലാണ് എത്തുന്നത്. പ്രദേശത്ത് എടിഎം കൗണ്ടർ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ നിവേദനങ്ങൾ നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.