ധനസഹായ വിതരണം
Monday 05 January 2026 11:24 PM IST
പത്തനംതിട്ട: ഓസ്ട്രേലിയ കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രിയദർശിനി സോഷ്യൽ കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ നടന്ന എം.ജി കണ്ണൻ കുടുംബ ധനസഹായ വിതരണം കെ.പി.സി.സി മുൻ പ്രസിഡന്റും മുൻ എം.പിയുമായ കെ. മുരളീധരൻ നിർവഹിച്ചു. പ്രിയദർശിനി സോഷ്യൽ കൾച്ചറൽ ഫോറം ജോയിന്റ് സെക്രട്ടറി ആന്റോ റോയി എയ്ഡൺ അദ്ധ്യക്ഷത വഹിച്ചു. മുൻ ഡി.സി.സി പ്രസിഡന്റ് പി.മോഹൻ രാജ്, നഗരസഭാ ചെയർ പേഴ്സൺ സിന്ധു അനിൽ, കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളായ റിങ്കു ചെറിയാൻ, വെളിയം ശ്രീകുമാർ, ജ്യോതിഷ് കുമാർ മലയാലപ്പുഴ, വിജയ് ഇന്ദുചൂഡൻ എന്നിവർ പങ്കെടുത്തു.