ഗേറ്റ് 2026 ഷെഡ്യൂൾ

Tuesday 06 January 2026 12:20 AM IST

 എം.ടെക്, എം.എസ്, ഐ.ഐ.ടി/ എൻ.ഐ.ടികളിലെ പിഎച്ച്.ഡി തുടങ്ങിയ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് 2026ന്റെ ഷെഡ്യൂൾ ഐ.ഐ.ടി ഗോഹട്ടി പ്രസിദ്ധീകരിച്ചു.പരീക്ഷ ഫെബ്രുവരി 7,8,14,15 തീയതികളിൽ നടക്കും. എൻജനിയറിംഗ്, സയൻസ് തുടങ്ങിയ വിഷയങ്ങളിലെ പി.ജി പ്രവേശന പരീക്ഷ സി.ബി.ടി മോഡിലാണ് നടത്തുക.ദിവസേന രണ്ട് ഷെഡ്യൂളായാണ് പരീക്ഷ. രാവിലെ 9.30 മുതൽ 12.30 വരെ ഉച്ചകഴിഞ്ഞ് 2.30 മുതൽ 50.30 വരെയും. വെബ്സൈറ്റ്: gate2026.iitg.ac.in.