കീം 2026 ഒറ്റനോട്ടത്തിൽ

Tuesday 06 January 2026 12:30 AM IST

സംസ്ഥാന പ്രവേശന പരീക്ഷ കമ്മിഷണർ നടത്തുന്ന കീം 2026 പ്രവേശന പരീക്ഷയിൽ എൻജിനിറിംഗിനും, ഫാർമസിക്കും പ്രത്യേക പ്രവേശന പരീക്ഷകളുണ്ട്.ബി.ഫാമിന് പ്ലസ് ടു തലത്തിൽ ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി,​ബയോളജി/മാത്തമാറ്റിക്‌സ് എന്നിവ ജയിച്ചിരിക്കണം.ബി.വി.എസ്‌.സി & എ.എച്ച് പ്രവേശനത്തിന് ഇംഗ്ലീഷ്,​ഫിസിക്‌സ്, കെമിസ്ട്രി,​ബയോളജി എന്നീ നാലു വിഷയങ്ങൾക്ക് കൂടി 50 ശതമാനം മാർക്ക് ലഭിച്ചിരിക്കണം.

അഖിലേന്ത്യ ക്വോട്ടയിലെ 15 ശതമാനം സീറ്റുകളിൽ വെറ്റിനറി കൗൺസിൽ ഒഫ് ഇന്ത്യയാണ് കൗൺസിലിംഗ് നടത്തി പ്രവേശനം നൽകുന്നത്. 85 ശതമാനം സീറ്റുകളിലും സംസ്ഥാന പ്രവേശന പരീക്ഷ കമ്മിഷണറാണ് കൗൺസിലിംഗ് വഴി പ്രവേശന പ്രക്രിയ പൂർത്തിയാക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലെക്കുള്ള കേരളത്തിലെ വിദ്യാർത്ഥികൾക്ക് മറ്റു സംസ്ഥാന,​എൻ.ആർ.ഐ ക്വോട്ട വെറ്റിനറി ബിരുദ കോഴ്‌സിലേക്കുള്ള പ്രവേശനം നീറ്റ് റാങ്കിന്റെ അടിസ്ഥാനത്തിലാണ്.

ജനുവരി 31 വരെ അപേക്ഷിക്കാം. അപേക്ഷിക്കാൻ ജാതി, നോൺ ക്രീമിലെയർ, വരുമാന സർട്ടിഫിക്കറ്റ് ആവശ്യമാണ്.വില്ലേജ് ഓഫീസിൽ നിന്ന് പഠനാവശ്യത്തിനായുള്ള സർട്ടിഫിക്കറ്റുകൾ വാങ്ങിക്കണം.മെഡിക്കൽ,​ഡെന്റൽ,​കാർഷിക,​വെറ്ററിനറി,​ഫിഷറീസ് കോഴ്‌സുകൾക്ക് പ്രവേശനം നീറ്റ് യു.ജി 2026 സ്‌കോർ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽനിന്നാണ്.താൽപര്യമുള്ളവർ കീമിൽ രജിസ്റ്റർ ചെയ്യണം. www.cee.kerala.gov.in