സംവിധായകൻ പി.എം.ബെന്നി നിര്യാതനായി
Tuesday 06 January 2026 3:51 AM IST
തുറവൂർ: സിനിമ സംവിധായകൻ മനക്കോടം പുത്തൻ വീട്ടിൽ കുടുംബാംഗം പി. എം. ബെന്നി (94) നിര്യാതനായി. 1977-ൽ ശ്രീവിദ്യ, എം. ജി. സോമൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ‘മുഹൂർത്തങ്ങൾ’ എന്ന ചിത്രത്തിന്റെ സംവിധായകനായിരുന്നു. സംവിധായകനും ഛായാഗ്രാഹകനുമായ എ.വിൻസെന്റിന്റെ ഭാര്യാസഹോദരനാണ്. നിരവധി ചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തി ച്ചിട്ടുണ്ട്. ഭാര്യ: ട്രീസ . മക്കൾ: വിൻസെന്റ്, ജോർജ് പ്രകാശ്, അലോഷ്യസ് പ്രവീൺ. മരുമക്കൾ: കുഞ്ഞുമോൾ, നിഷ. സംസ്കാരം പിന്നീട്.