രാഹുൽ ഈശ്വർ മുൻകൂർ ജാമ്യം തേടി

Tuesday 06 January 2026 3:57 AM IST

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിത പുതിയ പരാതി നൽകിയ പശ്ചാത്തലത്തിൽ രാഹുൽ ഈശ്വർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യഹർജി നൽകി. ജാമ്യ വ്യവസ്ഥകൾ ലംഘിച്ച് രാഹുൽ ഈശ്വർ വീണ്ടും അപകീർത്തികരമായ വീഡിയോ പോസ്റ്റ് ചെയ്തെന്നാരോപിച്ച് അതിജീവിത പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ പരാതി തുടർനടപടിക്കായി തിരുവനന്തപുരം സിറ്റി സൈബർ പൊലീസിന് കൈമാറിയിരുന്നു.

ജാമ്യ വ്യവസ്ഥകൾ ലംഘിച്ചിട്ടില്ലെന്നും, വീഡിയോയിൽ വസ്തുതകൾ മാത്രമാണുള്ളതെന്നും ആരുടെയും പേരെടുത്തു പറയുന്നില്ലെന്നും ഹർജിയിൽ വിശദീകരിക്കുന്നു. ഹർജി അടുത്തദിവസം പരിഗണിക്കും.