കുടുതൽ സീറ്റുകൾ ആവശ്യപ്പെടും: പി.എം.എ സലാം

Tuesday 06 January 2026 12:00 AM IST

കോഴിക്കോട്: മുസ്ലിംലീഗിന് കൂടുതൽ സീറ്റുകൾക്ക് അർഹതയുണ്ടെന്നും പാർട്ടി കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. സ്ഥാനാർത്ഥിത്വത്തിൽ വിജയസാദ്ധ്യത മാത്രമാണ് മാനദണ്ഡം. സീറ്റുകൾ വച്ചുമാറുന്ന കാര്യം ചർച്ച ചെയ്യുമെന്നും വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. പുതിയ കക്ഷികൾ യു.ഡി.എഫിലേക്ക് വരുമ്പോൾ സീറ്റിന്റെ കാര്യത്തിൽ വേണ്ടിവന്നാൽ ലീഗ് വിട്ടുവീഴ്ച ചെയ്യും. ഇന്നലെ കോഴിക്കോട്ട് ചേർന്ന മുസ്ലിംലീഗ് സംസ്ഥാന സമിതി വർക്കിംഗ് കമ്മിറ്റി യോഗത്തിൽ നിയമസഭാ തിരഞ്ഞെടുപ്പാണ് ചർച്ചയായത്. സ്ഥാർത്ഥികളിൽ വനിതകൾ ഉണ്ടാകും. ടേം വ്യവസ്ഥ സംബന്ധിച്ച ചർച്ച പാർട്ടിയിൽ നടന്നിട്ടില്ല. പരിചയ സമ്പന്നരും പുതുമുഖങ്ങളും മത്സരരംഗത്തുണ്ടാകും. പാർട്ടി പറഞ്ഞാൽ താൻ മത്സരിക്കും.