സഹകരണ സംഘങ്ങൾ നെല്ല് സംഭരിക്കും

Tuesday 06 January 2026 12:02 AM IST

തിരുവനന്തപുരം: സ്വകാര്യ മില്ലുടമകളുടെ കൊള്ളയിൽ നിന്ന്

കർഷകരെ രക്ഷിക്കാനും യഥാസമയം വില അവർക്ക് ലഭ്യമാക്കാനും നെല്ല് സംഭരണം പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളെ ഏൽപ്പിക്കും.

മുഖ്യമന്ത്രി പിണറായിവിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. വരുന്ന സീസണിൽ തന്നെ സംവിധാനം നിലവിൽ വരും.

ബാങ്ക് വഴിയുള്ള പി.ആർ.എസ് അധിഷ്ഠിത വായ്പകളെ ആശ്രയിക്കുന്നത് ഒഴിവാക്കി സംഭരണത്തിന് ശേഷം കാലതാമസമില്ലാതെ നെല്ലിന്റെ വില കർഷകന് നൽകും.

സംസ്കരണം അടക്കമുള്ള നടപടികൾക്ക് ജില്ലാ/ താലൂക്ക് തലത്തിൽ, സഹകരണ സംഘങ്ങളുടെയും പാടശേഖര സമിതികളുടെയും കർഷകരുടെയും ഓഹരി പങ്കാളിത്തത്തിൽ നോഡൽ സഹകരണ സംഘം രൂപീകരിക്കും.

നോഡൽ സംഘങ്ങളുടെ ഉടമസ്ഥതയിലുള്ള മില്ലുകളിലോ, വാടകയ്ക്ക് എടുക്കുന്ന മില്ലുകളിലോ, സ്വകാര്യ മില്ലുകൾ വഴിയോ നെല്ല് സംസ്കരണം നടത്തും. നിശ്ചയിച്ച ഔട്ട്‌ടേൺ റേഷ്യോ പ്രകാരം നെല്ല് സംസ്കരിച്ച് പൊതുവിതരണ സംവിധാനത്തിലേക്ക് എത്തിക്കും.

നിലവിൽ സ്വകാര്യ മില്ലുകൾക്ക് ലഭ്യമാകുന്ന പൊടിയരി, ഉമി, തവിട് തുടങ്ങിയവയും പ്രോസസിംഗ് ചാർജും നോഡൽ സംഘങ്ങൾക്ക് ലഭിക്കും. നെല്ല് സംഭരണത്തിന്റെ നോഡൽ ഏജൻസി സപ്ലൈകോ ആയിരിക്കും.

ചീഫ് സെക്രട്ടറിക്കും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാർക്കുമാണ് പദ്ധതിയുടെ ചുമതല. യോഗത്തിൽ മന്ത്രിമാരായ കെ .എൻ .ബാലഗോപാൽ, വി .എൻ വാസവൻ, ജി. ആർ അനിൽ, പി .പ്രസാദ്, കെ. കൃഷ്ണൻകുട്ടി, എം .ബി രാജേഷ്, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, വകുപ്പ് സെക്രട്ടറിമാർ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ എം എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.

കേരള ബാങ്ക് സഹായിക്കും

മിച്ച ഫണ്ട് ഇല്ലാത്ത സഹകരണ സംഘങ്ങൾക്ക് വേണ്ടി കേരള ബാങ്കിന്റെ പ്രത്യേക സാമ്പത്തിക സഹായ വായ്പ പദ്ധതി രൂപീകരിക്കും. നോഡൽ സഹകരണ സംഘങ്ങൾക്ക് ആവശ്യമായി വരുന്ന പ്രവർത്തന മൂലധന വായ്പ കേരള ബാങ്ക് വഴി നൽകും.

സഹകരണ വകുപ്പ്, ഭക്ഷ്യ പൊതുവിതരണ വകുപ്പ്, കൃഷി വകുപ്പ്, പാടശേഖരസമിതികൾ, നെല്ല് കർഷക പ്രതിനിധി, കേരള ബാങ്ക്, നോഡൽ സഹകരണ സംഘങ്ങൾ എന്നിവരുടെ പ്രതിനിധികൾ ഉൾപ്പെടുന്ന ജില്ലാതല ഏകോപന സമിതി ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ രൂപീകരിക്കും. നെല്ല് സംഭരണം , തുക വിതരണം എന്നിവയുടെ നിരീക്ഷണത്തിന് ഡിജിറ്റൽ പോർട്ടൽ സംവിധാനം ഏർപ്പെടുത്തും.

നെ​ല്ല് ​സ​ഹ.​സം​ഘ​ങ്ങ​ൾ​ ​എ​വി​ടെ സം​ഭ​രി​ക്കു​മെ​ന്ന് ​ആ​ശ​ങ്ക

ആ​ല​പ്പു​ഴ:നെ​ല്ല് ​സം​ഭ​ര​ണം​ ​സ​ഹ​ക​ര​ണ​ ​സം​ഘ​ങ്ങ​ളെ​ ​ഏ​ല്പി​ക്കാ​നു​ള്ള സ​ർ​ക്കാ​രി​ന്റെ​ ​ഇ​ന്ന​ല​ത്തെ തീ​രു​മാ​ന​ത്തി​ൽ​ ​പ്ര​തീ​ക്ഷ​യും​ ​ആ​ശ​ങ്ക​യും​ ​ഒ​രു​പോ​ലെ​ ​പ​ങ്കു​വ​യ്ക്കു​ക​യാ​ണ് ​ക​ർ​ഷ​ക​ർ. 2002​ൽ​ ​സ​ഹ​ക​ര​ണ​ ​സം​ഘ​ങ്ങ​ളു​ടെ​ ​സ​ഹാ​യ​ത്തോ​ടെ​ ​സം​ഭ​ര​ണം​ ​ന​ട​ത്തി​യ​പ്പോ​ൾ​ ​ക​ടു​ത്ത​ ​പ്ര​തി​സ​ന്ധി​ ​നേ​രി​ട്ടി​രു​ന്നു. പാ​ട​ങ്ങ​ളി​ലെ​ ​നെ​ല്ല് ​പ​തി​രും​ ​മാ​ലി​ന്യ​ങ്ങ​ളും​ ​നീ​ക്കി​ ​ഉ​ണ​ക്കി​ ​സൂ​ക്ഷി​ക്കാ​നു​ള്ള​ ​ഡ്രൈ​യ​റും​ ​യാ​ർ​ഡും​ ​ഗോ​ഡൗ​ണു​ക​ളും​ ​സ​ഹ​ക​ര​ണ​ ​സം​ഘ​ങ്ങ​ൾ​ക്കി​ല്ല. വ​ളം​ ​സം​ഭ​രി​ക്കു​ന്ന​ ​ചെ​റി​യ​ ​ഗോ​ഡൗ​ണു​ക​ൾ​ ​മാ​ത്ര​മാ​ണു​ള്ള​ത്.​ ​അ​തു​കാ​ര​ണം​ ​പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും​ ​ബ​ണ്ടു​ക​ളി​ലുംകൂ​ട്ടി​യി​ട്ട​ ​നെ​ല്ല് ​കു​തി​ർ​ന്ന് ​കി​ളി​ർ​ത്ത് ​ന​ശി​ക്കു​ന്ന​ത് ​ക​ർ​ഷ​ക​ർ​ക്ക് ​കാ​ണേ​ണ്ടി​വ​ന്നു. ഇ​പ്പോ​ൾ,​ ​പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ​ ​പ​ദ്ധ​തി​ ​ന​ട​പ്പാ​ക്കാ​ൻ​ ​സ​ർ​ക്കാ​ർ​ ​ക​ണ്ടെ​ത്തി​യ​ ​ച​തു​ർ​ത്ഥ്യാ​ങ്ക​രി,​ ​ച​മ്പ​ക്കു​ളം​ ​സ​ഹ​ക​ര​ണ​ ​സം​ഘ​ങ്ങ​ൾ​ക്കു​ള്ള​ത് 1,000​ ​ക്വി​ന്റ​ൽ​ ​വീ​തം​ ​വ​ളം​ ​സം​ഭ​രി​ക്കാ​നു​ള്ള​ ​ഗോ​ഡൗ​ൺ​ ​മാ​ത്ര​മാ​ണ്.ഇ​രു​ ​സം​ഘ​ങ്ങ​ളു​ടെ​യും​ ​പ​രി​ധി​യി​ലെ​ ​പാ​ട​ങ്ങ​ളി​ൽ​ ​നി​ന്ന് ​സം​ഭ​രി​ക്കേ​ണ്ട​ത് 20,000​-25,000​ ​ക്വി​ന്റ​ൽ​ ​നെ​ല്ലാ​ണ്.​ ​പ​ത്ത് ​ശ​ത​മാ​ന​ത്തി​ൽ​ ​താ​ഴെ​ ​നെ​ല്ല് ​സം​ഭ​രി​ക്കാ​നേ​ ​ഇ​വ​യ്ക്ക് ​ക​ഴി​യൂ. നെ​ല്ല് ​സം​സ്ക​രി​ക്കു​ന്ന​തി​ലും​ ​അ​നി​ശ്ചി​ത​ത്വം​ ​നേ​രി​ട്ടേ​ക്കും. സ്വ​കാ​ര്യ​ ​മേ​ഖ​ല​യി​ൽ​ ​ത​ന്നെ​ ​നൂ​റി​ല​ധി​കം​ ​മി​ല്ലു​ക​ൾ​ ​ഉ​ണ്ടാ​യി​രു​ന്നി​ട​ത്ത് ​നി​ല​വി​ൽ​ ​അ​മ്പ​തി​ൽ​ ​താ​ഴെ​ ​മി​ല്ലു​ക​ളാ​ണു​ള്ള​ത്.​ ​സ​ർ​ക്കാ​ർ​ ​ഉ​ട​മ​സ്ഥ​ത​യി​ൽ​ ​സ​ഹ​ക​ര​ണ​ ​വ​കു​പ്പി​നും​ ​ഓ​യി​ൽ​പാം​ ​ഇ​ന്ത്യ​യ്ക്കും​ ​മാ​ത്ര​മാ​ണ് ​മി​ല്ലു​ള്ള​ത്.

വാ​യ്പാ​കെ​ണി​ ​മാ​റു​ന്ന​ത്

ക​ർ​ഷ​ക​ർ​ക്ക് ​ആ​ശ്വാ​സം #​ബാ​ങ്കു​ക​ളു​ടെ​ ​ക​ൺ​സോ​ർ​ഷ്യ​ത്തി​ലൂ​ടെ​യു​ള്ളവാ​യ്പാ​ ​സ​മ്പ്ര​ദാ​യം​ ​ഒ​ഴി​വാ​ക്കി​ ​നെ​ല്ലി​ന്റെ​ ​വി​ല​യാ​യി​ ​പ​ണം​ ​വി​ത​ര​ണം​ ​ചെ​യ്താ​ൽ​ ​ക​ർ​ഷ​ക​രു​ടെ​ ​സി​ബി​ലി​നെ​ ​ബാ​ധി​ക്കി​ല്ല.​ ​അ​നാ​വ​ശ്യ​ ​പ​ലി​ശ​യും​ ​സാ​മ്പ​ത്തി​ക​ ​ബാ​ദ്ധ്യ​ത​യും​ ​ഒ​ഴി​വാ​കും.

#​ ​ഇ​രു​കൃ​ഷി​ക​ളി​ലെ​യുംനെ​ല്ലി​ന്റെ​ ​വി​ല​ ​യ​ഥാ​സ​മ​യം​ ​ല​ഭ്യ​മാ​യാ​ൽ​ ​ക​ർ​ഷ​ക​ർ​ക്ക് ​കൃ​ഷി​യ്ക്കും​ ​വ​ള​പ്ര​യോ​ഗ​ത്തി​നും​ ​ക​ടം​ ​വാ​ങ്ങു​ന്ന​ത് ​ഒ​ഴി​വാ​ക്കാം.

#​സ്വ​കാ​ര്യ​മി​ല്ളു​ക​ൾ​ ​കി​ഴി​വി​ന്റെ​ ​പേ​രി​ൽ​ ​ന​ട​ത്തു​ന്ന​ ​കൊ​ള്ള​യും​ ​ത​ട​യാം.​ ​പ​തി​രി​ന്റെ​യും​ ​ഈ​ർ​പ്പ​ത്തി​ന്റെ​യുംപേ​രു​പ​റ​ഞ്ഞ്,​ 125​ ​കി​ലോ​ ​വാ​ങ്ങി 100​ ​കി​ലോ​ ​വ​ക​വ​യ്ക്കു​ക​യാ​ണ് ​സ്വ​കാ​ര്യ​ ​മി​ല്ലു​ക​ൾ​ ​ചെ​യ്യു​ന്ന​ത്.